Monday, September 8

കൂട്ടുകാരുമൊന്നിച്ച് കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കൂട്ടുകാരുമൊന്നിച്ച് കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ആനക്കംപോയില്‍ പുല്ലുരാംപാറ കുറുങ്കയത്താണ് വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചത്. ഓമശ്ശേരി നടുകില്‍ സ്വദേശി അനുഗ്രഹ് (17) ആണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ത്ഥിയെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാരും മുക്കം ഫയര്‍ഫോഴ്‌സും തെരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ കണ്ടെത്തി തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

error: Content is protected !!