Tuesday, September 16

കോട്ടക്കലിൽ ചക്ക തലയിൽ വീണ് വിദ്യാർഥിനി മരിച്ചു

കോട്ടയ്ക്കൽ: കൂട്ടുകാരികളോടൊപ്പം കളിക്കുന്നതിനിടെ ചക്ക തലയിൽ വീണ് ഒമ്പതു വയസുകാരി മരിച്ചു.

കുട്ടി മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ ചക്ക തലയില്‍ വീഴുകയായിരുന്നു. ചങ്കുവെട്ടി മിനി റോഡിൽ ഫാറൂഖ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സമീപം താമസിക്കുന്ന കാലൊടി കുഞ്ഞലവിയുടെ മകള്‍ ആയിശ തസ്‌നി(9)യാണ് മരിച്ചത്. അപകടം നടന്നയുടന്‍ കുട്ടിയെ കോട്ടക്കലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

error: Content is protected !!