Thursday, April 16

Tag: കോട്ടക്കൽ

പൂക്കിപ്പറമ്പിൽ ബസ് കത്തി 44 പേർ മരിച്ച സംഭവം; 25 വർഷത്തിന് ശേഷം ശിക്ഷ വിധിച്ചു
Accident

പൂക്കിപ്പറമ്പിൽ ബസ് കത്തി 44 പേർ മരിച്ച സംഭവം; 25 വർഷത്തിന് ശേഷം ശിക്ഷ വിധിച്ചു

മലപ്പുറം പൂക്കിപ്പറമ്പില്‍ 25 വർഷം മുമ്പ് 44 പേർ മരിക്കാനിടയായ ബസ് അപകടത്തില്‍ പ്രതിയായ ഡ്രൈവർ രാമനാട്ടുകര സ്വദേശി സുധീർ കുമാറിനെ നരഹത്യയ്ക്ക് ഹൈക്കോടതി അഞ്ചു വർഷം തടവിന് ശിക്ഷിച്ചു.രണ്ടു ലക്ഷം രൂപ പിഴയടയ്ക്കാനും ഉത്തരവിട്ടു. അമിത വേഗതയില്‍ അപകടകരമായി ബസ് ഓടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്ന് കണ്ടെത്തിയാണ് ജസ്റ്റിസ് എ.ബദറുദ്ദീൻ ശിക്ഷ വർദ്ധിപ്പിച്ചത്. വിചാരണക്കോടതി രണ്ട് വർഷം തടവിന് വിധിച്ചത് കുറഞ്ഞ ശിക്ഷയായെന്ന് ചൂണ്ടിക്കാട്ടി സർക്കാർ നല്‍കിയ അപ്പീല്‍ അനുവദിച്ചാണ് ഉത്തരവ്. രണ്ട് വർഷം തടവിന് ശിക്ഷിച്ചതിനെതിരെ പ്രതിയും അപ്പീല്‍ നല്‍കിയിരുന്നു. ബസിന്റെ വേഗം കുറയ്ക്കാൻ യാത്രക്കാർ ആവശ്യപ്പെട്ടിട്ടും സുധീർ തയ്യാറായില്ലെന്ന് കോടതി വിലയിരുത്തി. 2001 മാർച്ച്‌ 11ന് ഗുരുവായൂരില്‍ നിന്ന് തലശേരിയിലേക്ക് സർവീസ് നടത്തിയിരുന്ന പ്രണവം എന്ന സ്വകാര്യ ബസാണ് പൂക്കിപ്പറമ്പില്‍ അപകടത്തില്‍പ്പെട്ടത്. ബസ് കാറില...
Other

കിടന്നുറങ്ങുകയായിരുന്ന 8 വയസ്സുകാരനെ തെരുവ് നായ വീട്ടിനുള്ളിൽ കയറി കടിച്ചു

കോട്ടക്കൽ : വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരനെ വീട്ടിനുള്ളിൽ കയറി തെരുവ് നായ കടിച്ചു, ഗുരുതര പരിക്ക്. കോട്ടയ്ക്കൽ വളപ്പിൽ ലുക്മാൻ്റെ മകൻ മിസ്ഹാബി(8) നാണ് കടിയേറ്റേത്. മുൻ വാതിലിലൂടെ വീട്ടിനകത്തു കയറിയ നായ മുറിയിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയുടെ കാലിൽ കടിക്കുകയായിരുന്നു. കുട്ടിയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Accident

കോട്ടക്കലിൽ ചക്ക തലയിൽ വീണ് വിദ്യാർഥിനി മരിച്ചു

കോട്ടയ്ക്കൽ: കൂട്ടുകാരികളോടൊപ്പം കളിക്കുന്നതിനിടെ ചക്ക തലയിൽ വീണ് ഒമ്പതു വയസുകാരി മരിച്ചു. കുട്ടി മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ ചക്ക തലയില്‍ വീഴുകയായിരുന്നു. ചങ്കുവെട്ടി മിനി റോഡിൽ ഫാറൂഖ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സമീപം താമസിക്കുന്ന കാലൊടി കുഞ്ഞലവിയുടെ മകള്‍ ആയിശ തസ്‌നി(9)യാണ് മരിച്ചത്. അപകടം നടന്നയുടന്‍ കുട്ടിയെ കോട്ടക്കലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല....
error: Content is protected !!