ചാലിയാർ പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

അരീക്കോട്: അരീക്കോട് പത്തനാപുരം ഭാഗത്ത് ചാലിയാർ പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. പത്തനാപുരം സ്വദേശി റഷീദ് എന്നവരുടെ മകൻ അനീസ് ഫവാസ് (12) എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. പുഴയിൽ കുളിക്കാൻ എത്തിയതായിരുന്നു. ഒഴുക്കിൽ പെട്ടു കാണാതായതിനെ തുടർന്ന് സ്ഥലത്തെത്തിയ മഞ്ചേരി ഫയർഫോഴ്സിലെ പ്രത്യേക മുങ്ങൽ വിദഗ്ധരാണ് ആറ് മീറ്ററിലധികം താഴ്ചയിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. ഇന്ന് മുക്കം, മഞ്ചേരി ഫയർഫോഴ്സും, ടി.ഡി.ആർ.എഫ്, ഇ.ആർ.എഫ്, നാട്ടുകാരും മറ്റു സന്നദ്ധ പ്രവർത്തകരും ചേർന്ന് നടത്തിയ സംയുക്ത രക്ഷ പ്രവർത്തനത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ട നടപടികൾക്കായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.

error: Content is protected !!