പെരുവള്ളൂർ : സ്കൂൾ വിദ്യാർത്ഥിയെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പറമ്പിൽ പീടിക കൊല്ലംചിന നമ്പംകുന്നത്ത് അയ്യൂബിന്റെ മകൻ മുഹമ്മദ് നിഹാൽ (15) ആണ് മരണപ്പെട്ടത്. കൊല്ലഞ്ചിന വെട്ടുത്തോടുള്ള കുളത്തിൽ മുങ്ങി മരിച്ച നിലയിലാണ് കണ്ടത്. പെരുവള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്. സ്കൂൾ വിട്ടു വരുന്നതിനിടെ തെന്നി വീണതാണെന്നാണ് കരുതുന്നത്. പരിസരത്ത് ബാഗും ചെരിപ്പും കണ്ടപ്പോൾ തിരച്ചിൽ നടത്തിയതായിരുന്നു. അപ്പോഴാണ് മൃതദേഹം ലഭിച്ചത്. കുട്ടി ഇത് വഴിയാണ് സ്കൂൾ വിട്ടു വരുന്നത്.
മൃതദേഹം തിരൂരങ്ങാടി ഗവണ്മെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു