Monday, June 29

Tag: പെരുവള്ളൂർ

പെരുവള്ളൂരിലെ ജനകീയ പ്രശ്നങ്ങൾ പരിഹരിക്കാൻ എംഎൽഎയുടെ സാന്നിധ്യത്തിൽ സർവ്വകക്ഷി യോഗം വിളിക്കണം: ആർ ജെ ഡി
Other, Politics

പെരുവള്ളൂരിലെ ജനകീയ പ്രശ്നങ്ങൾ പരിഹരിക്കാൻ എംഎൽഎയുടെ സാന്നിധ്യത്തിൽ സർവ്വകക്ഷി യോഗം വിളിക്കണം: ആർ ജെ ഡി

പെരുവള്ളൂർ : ജൽജീവൻമിഷൻ പദ്ധതി പ്രധാന ജല സംഭരണ ടാങ്ക് പോലും നിർമിക്കാതെ അനന്തമായി നീണ്ടു പോകൽ, ഫണ്ട് വെച്ചിട്ടും പഞ്ചായത്തിലെ റോഡ് അറ്റകുറ്റപ്പണികളുടെ സ്തംഭനം, സി എച്ച് സി കെട്ടിട നിർമാണ പൂർത്തീകരണത്തിന് മതിയായ ഫണ്ടില്ലാത്തത്, ഐസൊലേഷൻ കെട്ടിട നിർമാണ അനാസ്ഥ, തുടങ്ങി വെച്ച് പാതി വഴിയിലായ കാക്കത്തടം വെള്ളക്കെട്ട് പരിഹാര പദ്ധതി പൂർത്തിയാക്കുന്നതിന് മതിയായ ഫണ്ടില്ലായ്മയും റോഡ് അതിർത്തി തർക്ക പ്രശ്നങ്ങൾ എന്നിവ പുതിയ എം എൽ എയുടെ സാന്നിധ്യത്തിൽ സർവ്വ കക്ഷി യോഗം വിളിച്ച് ചർച്ച ചെയ്യണമെന്ന് രാഷ്ട്രീയ ജനതാദൾ (ആർ ജെ ഡി) പെരുവള്ളൂർ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.പുതിയ പഞ്ചായത്ത് ഭരണ സമിതി നിലവിൽ വന്ന ശേഷം പല സുപ്രധാന പദ്ധതികളും സ്തംഭിച്ചിരിക്കുകയാണ്.പഞ്ചായത്തിൽ കുടിവെള്ള പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകൾ സമയ ബന്ധിതമായി പൂർവ്വ സ്ഥിതിയിലാക്കുമെന്ന് ഭരണ സമിതി ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ ലംഘിക്കപ്പെട്ടി...
Obituary

പെരുവള്ളൂര്‍ കൊയപ്പ ചെനക്കല്‍ ചെമ്പന്‍ പാത്തുമ്മ ഹജ്ജുമ അന്തരിച്ചു

പെരുവള്ളൂര്‍ കൊയപ്പ ചെനക്കല്‍ ചെമ്പന്‍ പാത്തുമ്മ ഹജ്ജുമ (68) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പയ്യാനക്കാവന്‍ അബൂബക്കര്‍. മക്കള്‍: മൊയ്തീന്‍ കോയ, ഹസീന. മരുമക്കള്‍: താപ്പി മജീദ് (പന്താരങ്ങാടി) ഹസീന. സഹോദരങ്ങള്‍: ചെമ്പന്‍ കുഞ്ഞഹമ്മദ്കുട്ടി ഹാജി, മറിയക്കുട്ടി, നബീസ, ആയിഷു, മൈമൂന. മയ്യത്ത് നമസ്‌കാരം ബുധനാഴ്ച എട്ടരക്ക് കൊയപ്പ ചെനക്കല്‍ ജുമാമസ്ജിദില്‍....
Crime

കാടപ്പടിയിലെ ബേക്കറിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ ജീവനക്കാർ പിടിയിൽ

തേഞ്ഞിപ്പലം: ബേക്കറി ഉല്‍പ്പന്നങ്ങളുണ്ടാക്കി ഹോള്‍സെയില്‍ വില്‍പ്പന നടത്തുന്ന സ്ഥാപനത്തില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ മുൻ ജീവനക്കാരായ രണ്ട് പേര്‍ അറസ്റ്റില്‍. വയനാട് മുത്തങ്ങ സ്വദേശി മുഹമ്മദ് ഷാഫി, പെരുവള്ളൂര്‍ കരുവാങ്കല്ല് പുളിയംപറമ്പ് സ്വദേശി ആബിദ് അലി എന്നിവരാണ് പിടിയിലായത്.പെരുവള്ളൂര്‍ കാടപ്പടിയിലെ അല്‍ഫ സ്വീറ്റ്‌സെന്ന സ്ഥാപനത്തില്‍ തട്ടിപ്പ് നടത്തിയ കേസില്‍പ്പെട്ട ഫറോക്ക് സ്വദേശി പി.എം സെയ്ത് ഇഷാം ഒളിവിലാണ്. സ്ഥാപനത്തിലെ ജോലിക്കാരായ ഇവര്‍ ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്ന പണം സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റിയെന്നാണ് പരാതി. ജീവനക്കാരുടെ ബാങ്ക് അക്കൗണ്ട് ഇടപാടുകളും സിസിടിവി കാമറ ദൃശ്യങ്ങളും പരിശോധിച്ചാണ് തട്ടിപ്പ് കണ്ടെത്തിയത്. സ്റ്റോക്കില്‍ 2350000 രൂപയുടെയും 224500 രൂപയുടെ പണക്കുറവും കണ്ടെത്തിയെന്നാണ് സ്ഥാപന ഉടമ പരാതി നല്‍കിയത്....
Accident

സ്കൂൾ വിട്ടു വരുന്നതിനിടെ വിദ്യാർത്ഥി കുളത്തിൽ വീണു മരിച്ച നിലയിൽ

പെരുവള്ളൂർ : സ്കൂൾ വിദ്യാർത്ഥിയെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പറമ്പിൽ പീടിക കൊല്ലംചിന നമ്പംകുന്നത്ത് അയ്യൂബിന്റെ മകൻ മുഹമ്മദ്‌ നിഹാൽ (15) ആണ് മരണപ്പെട്ടത്. കൊല്ലഞ്ചിന വെട്ടുത്തോടുള്ള കുളത്തിൽ മുങ്ങി മരിച്ച നിലയിലാണ് കണ്ടത്. പെരുവള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്. സ്കൂൾ വിട്ടു വരുന്നതിനിടെ തെന്നി വീണതാണെന്നാണ് കരുതുന്നത്. പരിസരത്ത് ബാഗും ചെരിപ്പും കണ്ടപ്പോൾ തിരച്ചിൽ നടത്തിയതായിരുന്നു. അപ്പോഴാണ് മൃതദേഹം ലഭിച്ചത്. കുട്ടി ഇത് വഴിയാണ് സ്കൂൾ വിട്ടു വരുന്നത്. മൃതദേഹം തിരൂരങ്ങാടി ഗവണ്മെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു...
error: Content is protected !!