പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി വിദ്യാര്‍ത്ഥികളുടെ യാത്രാസുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് വേണ്ടി തിരൂരങ്ങാടി താലൂക്ക് പരിധിയിലെ എല്ലാ സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർക്കും, ആയമാർക്കും, സ്കൂൾ വാഹനത്തിൻ്റെ ചാർജ്ജുള്ള അധ്യാപകർക്കും വേണ്ടി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. അടുത്ത അധ്യയനവർഷം അപകട രഹിതമാക്കുക എന്ന ലക്ഷ്യം വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാഭ്യാസ വകുപ്പിൻ്റെയും, പി കെ എം എം ഹയർ സെക്കൻഡറി സ്കൂളിൻ്റെയും സഹകരണത്തോടെയാണ് മോട്ടോർ വാഹന വകുപ്പ് പരിപാടി സംഘടിപ്പിച്ചത്. എടരിക്കോട് പി കെ എം എം ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന ബോധവത്കരണ ക്ലാസ് തിരൂരങ്ങാടി ജോയിൻ്റ് ആർ ടി ഒ. എം പി അബ്ദുൽ സുബൈർ ഉദ്ഘാടനം ചെയ്തു.ഡിഇഒ സൈതലവി മങ്ങാട്ടുപറമ്പൻ അധ്യക്ഷത വഹിച്ചു.
എൻഫോഴ്സ്മെൻ്റ് എം വി ഐ പി കെ മുഹമ്മദ് ഷെഫീഖ് മുഖ്യപ്രഭാഷണം നടത്തി
എ എം വി ഐ കെ സന്തോഷ് കുമാർ സുരക്ഷ ബോധവൽക്കരണ ക്ലാസ് നൽകി. വേങ്ങര എ ഇ ഒ. വി കെ ബാലഗംഗാധരൻ, സ്കൂൾ മാനേജർ പി മുഹമ്മദ് ബഷീർ,
സ്ക്കൂൾ ബസ് നോഡൽ ഓഫീസർ പി എം ആശിഷ് എന്നിവർ സംസാരിച്ചു.
പ്രിൻസിപ്പൽ, കെ മുഹമ്മദ് ഷാഫി, ഹെഡ്മിസ്ട്രസ്റ്റ് എം ജി ഗൗരി, പ്രമോദ് വാഴങ്കര, കെ പി നാസർ, പി കെ അഹമ്മദ്, എന്നിവർ സംസാരിച്ചു.
ഫോട്ടോ: തിരൂരങ്ങാടി ജോയിൻ്റ് ആർ ടി ഒ. എം പി അബ്ദുൽ സുബൈർ ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുന്നു ന്നു