Friday, August 15

മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

തേഞ്ഞിപ്പാലം : ചേലേമ്പ്രയിൽ മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ചേലേമ്പ്ര സ്വദേശി ദിൽഷ ഷെറിൻ(15) ആണ് മരിച്ചത്. വേങ്ങര യിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. വള്ളിക്കുന്ന് മണ്ഡലത്തിൽ മഞ്ഞപ്പിത്തം പടരുകയാണ്. കുറച്ചു ദിവസം മുമ്പ് മുന്നിയൂരിലെ ഒരു ഓഡിറ്റോറിയത്തിൽ നടന്ന വിവാഹസൽക്കാരത്തിൽ പങ്കെടുത്തവർക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. അത് പടർന്നു 300ലധികം പേർക്ക് മഞ്ഞപ്പിത്തം പിടിപെട്ടു. പരിസര പ്രദേശങ്ങളായ ചേലേമ്പ്രയിലേക്കും മഞ്ഞപ്പിത്തം പടർന്നു. ചേലേമ്പ്രയിൽ മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന പത്താം ക്ലാസുകാരിയാണ് മരിച്ചത്.

പനിയും വയറു വേദനയും ഉണ്ടായതിനെ തുടർന്ന് ക്ലിനിക്കിലും പിന്നീട് ആശുപത്രിയിലും ചികിത്സ തേടി. ഇന്ന് രാവിലെ മരണപ്പെട്ടു

error: Content is protected !!