കൊടിഞ്ഞി: ബലിപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി എം.എ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർഥികൾ ഹജ്ജിന്റെ പ്രായോഗിക രീതി പുനരാവിഷ്കരിച്ചു. ഹജ്ജ് ത്യാഗ നിർഭരമായ സമർപ്പണത്തിന്റെ യും വിശ്വാസത്തിന്റെയും മാനവ ഐക്യത്തിന്റെയും നേർപകർപ്പാണെന്നും ഓർമിപ്പിച്ചു. ഹജ്ജിൻറെ തനതായ രീതിയിൽ ഒന്നും വിട്ടു പോവാതെയാണ് വിദ്യാർത്ഥികൾ എല്ലാം അവതരിപ്പിച്ചത് .
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/IaZnYZJu71N95A64AFiVCL
സ്കൂളിലെ ചെറിയ വിദ്യാർഥികളാണ് ഈ വ്യത്യസ്തമായ കർമം കൊണ്ട് പെരുന്നാൾ അവധി ദിവസത്തിൽ ശ്രദ്ധേയമാക്കിയത്. സ്കൂൾ എത്തിക്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ പരിപാടി കുട്ടികളിൽ ഹജ്ജിന്റെ പ്രായോഗിക രീതിയെ മനസ്സിലാക്കികൊടുക്കാനും പുണ്യ കർമ്മത്തിന്റെ നേർരേഖ ജീവിതത്തിലേക്ക് പകർത്താനും സഹായികളായി. സ്കൂളിൽ പ്രത്യേകം നിർമ്മിച്ച കഅ്ബയും സഫയും മർവയും ഹജറുൽ അസ്‌വദും മഖാമു ഇബ്രാഹിമും മറ്റു ഹജ്ജിന്റെ എല്ലാ അടയാളങ്ങളും രേഖപ്പെടുത്തിയാണ് ഇതിന്റെ കർമ്മങ്ങൾ നടത്തിയത്.
സദർ മുഅല്ലിം ജാഫർ ഫൈസി, അബ്ദുൽ അസീസ് ഫൈസി, എത്തിക്സ് കൺവീനർ അബൂബക്കർ സിദ്ധീഖ് ദാരിമി, ഫൈസൽ ഫൈസി, മൊയ്തീൻ ഫൈസി, കബീർ ഫൈസി, നിയാസ് ദാരിമി،സയ്യിദ് അബ്ദുൽ ഹമീദ് ജിഫ്രി തങ്ങൾ,കാദർ ഫൈസി, റ ഊഫ് സൈനി,അസ്ഹർ ഫൈസി, സ്വാദിഖ് ഫൈസി, ആസിഫ് വാഫി എന്നിവർ നേതൃത്വം നൽകി.
ഇതിന്റെ വീഡിയോ പ്രദർശനം സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന അസംബ്ലിയിൽ വിദ്യാർത്ഥികൾക്കായി പ്രദർശിപ്പിച്ചു. വിദ്യാർത്ഥികൾക്ക് ആത്മ നിർവൃതിയും നവ്യാനുഭവുമായി മാറി.
ചടങ്ങിൽ സ്കൂൾ ജനറൽ സെക്രട്ടറി പത്തൂർ സാഹിബ് ഹാജി, പ്രിൻസിപ്പൽ നജീബ് മാസ്റ്റർ, സദർ മുഅല്ലിം ജാഫർ ഫൈസി, വൈസ് പ്രിൻസിപ്പൽ റഷീദ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി നിസാർ മാസ്റ്റർ മറ്റു മുഴുവൻ അധ്യാപകരും പങ്കെടുത്തു.