നൂറുമേനി വിളയിച്ച് വേറിട്ട പ്രവർത്തനുമായി വിദ്യാർത്ഥികൾ


തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ തുടർച്ചയായി രണ്ടാം തവണയും നൂറു മേനി വിളയിച്ച സന്തോഷത്തിൽ പ്രിയപ്പെട്ട അധ്യാപകരെ ആദരിച്ചു. വിദ്യാലയ മുറ്റത്ത് നടന്ന പരിപാടിയുടെ ഉദ്ഘാടനം പ്രധാനാധ്യാപകൻ ടി. അബ്ദു റഷീദ് മാസ്റ്റർ നിർവ്വഹിച്ചു. വിദ്യാലയത്തിലെ 31 അധ്യാപകരെയും വിജയികളായ വിദ്യാർത്ഥികൾ പ്രത്യേകം ഉപഹാരം നൽകി ആദരിച്ചു.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ… https://chat.whatsapp.com/FBPpQJlPrh8DvlsOBDvtbD

കൊറോണ മഹാമാരി കാരണം അടഞ്ഞുകിടന്ന വിദ്യാലയങ്ങൾ കഴിഞ്ഞ ഒക്ടോബർ മാസം പുനരാംരംഭിച്ചിപ്പോൾ ഓൺലൈനും ഓഫ് ലൈനുമായി അധ്യായനത്തെ നേരിട്ട് ആശങ്കയിലായിരുന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും മാനസിക നില മനസ്സിലാക്കി അധ്യാപകരിൽ നിന്ന് ഓരോ കുട്ടികൾക്കും പ്രത്യേകം മെന്റർമാരെ നിശ്ചയിക്കുകയും വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിച്ച് പൊതുനിരദേശങ്ങൾ നൽകിയും വിദ്യാലയത്തിൽ പ്രത്യേകം ക്യാമ്പുകൾ സംഘടിപ്പിക്കുകയും ചെയ്ത് അധ്യാപകർ മാതൃകയാവുകയായിരുന്നു. പരസ്പരം മധുരം നുകർന്ന് സന്തോഷങ്ങൾ പങ്കു വെച്ച് പരിപാടികൾ അവസാനിക്കുകയും ചെയ്തു. അധ്യാപകരായ കെ.കെ. ഉസ്മാൻ , എം.പി. അലവി, മുനീർ താനാളൂർ, പി.വി ഹുസൈൻ, കെ.ഇബ്രാഹീം എന്നിവർ നേതൃത്വം നൽകി.

error: Content is protected !!