കൊടിഞ്ഞി: എം.എ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കൈരളി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വ്യത്യസ്മായ പരിപാടികളോടെ ബഷീര്‍ അനുസ്മരണ ദിനം ആചരിച്ചു. ‘ഇമ്മിണി ബല്യ പുസ്തകോത്സവം’ എന്ന ശീര്‍ഷകത്തില്‍ നടന്ന പുസ്തക പ്രദര്‍ശനം ശ്രദ്ധേയവും ഉപകാരപ്രദവുമായി. വിദ്യാര്‍ത്ഥികളില്‍ വായനാശീലവും പുസ്തക പരിചയവും വീണ്ടെടുക്കാന്‍ ഏറെ സഹായകമായി. എന്‍.സി ബുക്ക്‌സുമായി സഹകരിച്ച് നടത്തിയ പുസ്തക പ്രദര്‍ശനം സ്‌കൂള്‍ പ്രസിഡണ്ട് പി.വി കോമുക്കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ ടി.ടി നജീബ് മാസ്റ്റര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഫൈസല്‍ തേറാമ്പില്‍, സദര്‍ മുഅല്ലിം ജാഫര്‍ ഫൈസി,കൈരളി ക്ലബ്ബ് കണ്‍വീനര്‍ ദിവ്യനായര്‍ ടീച്ചര്‍ സംസാരിച്ചു. ചടങ്ങില്‍ ബഷീര്‍ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്‌കരണം, സമ്മാന വിതരണം, മാഗസിന്‍ പ്രകാശനം എന്നിവ നടന്നു. ബഷീറിന്റെ ബാല്യകാലസഖിയിലെ മജീദ്,സുഹ്‌റ, നാരായണി, ബഷീര്‍,ഖാദര്‍, അബൂബക്കര്‍, അബ്ദു റഷീദ്, പിഷാരടി മാഷ് എന്നീ കഥാപാത്രങ്ങളായി വിദ്യാര്‍ത്ഥികള്‍ അഭിനയിച്ചപ്പോള്‍ കഥാപാത്രങ്ങളുടെ നേര്‍ചിത്രം ആവിഷ്‌കരിക്കപ്പെട്ടു.
അനുസ്മരണ ദിനത്തോടനുബന്ധിച്ച് യു.കെ.ജി,ബി വിദ്യാര്‍ത്ഥികള്‍ ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന് എന്ന നോവലിലെ കഥാപാത്രങ്ങളേയും അണിയിച്ചൊരുക്കിയത് വളരെ ശ്രദ്ധേയമായി. ചടങ്ങില്‍ വായന ദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മല്‍സരങ്ങളില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കും പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി നടത്തിയ മെഹന്തി ഫെസ്റ്റില്‍ വിജയിപ്പികളായ വിദ്യാര്‍ഥിനികള്‍ ക്കും സമ്മാനം വിതരണം ചെയ്തു.
ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി നിസാര്‍ മാസ്റ്റര്‍, റഫീഖ് റഹ് മാനി പങ്കെടുത്തു. കൈരളി ക്ലബ്ബ് കോഡിനേറ്റര്‍മാരായ ശ്രുതി ശങ്കര്‍ ടീച്ചര്‍ ,അശ്വതി ടീച്ചര്‍ അശ്വനി ടീച്ചര്‍,ഐശ്വര്യ ടീച്ചര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.