Tag: കളിയാട്ടമുക്ക്

മുന്നിയൂരിൽ കുറുക്കന്റെ ആക്രമണത്തിൽ ദമ്പതികൾ ഉൾപ്പെടെ 3 പേർക്ക് പരിക്ക്
Malappuram

മുന്നിയൂരിൽ കുറുക്കന്റെ ആക്രമണത്തിൽ ദമ്പതികൾ ഉൾപ്പെടെ 3 പേർക്ക് പരിക്ക്

മുന്നിയൂർ : കളിയാട്ടമുക്കിൽ കുറുക്കന്റെ ആക്രമണത്തിൽ കുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്. കളിയാട്ടമുക്ക് സ്വദേശി ഇടശ്ശേരി അലയാലുങ്ങൽ മുനീറിന്റെ മകൻ മുഹമ്മദ് ഫഹീം (11), വെമ്പാല സൈതലവി (65), ഭാര്യ നഫീസ (55) എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെയാണ് ഫഹീമിന് കടിയേറ്റത്. പോക്കാട്ടു താഴം വയലിൽ കുട്ടികൾ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് കുറുക്കന്റെ പരാക്രമം. കുട്ടികളുടെ നേരെ വന്നപ്പോൾ എറിഞ്ഞു ഓടിക്കുകയായിരുന്നു. ഈ സമയം മരത്തിന് മുകളിൽ ഇരിക്കുകയിരുന്നു ഫഹീം. കുറുക്കൻ ഓടി വന്നു മരത്തിൽ കയറി. ഇതോടെ ഭയന്ന ഫഹീം നിലത്തേക്ക് ചാടുകയായിരുന്നു. ഇതോടെ താഴെ വെച്ച് കുറുക്കൻ ഫഹീമിനെ ആക്രമിച്ചു. വൈകുന്നേരമാണ് സൈതലവിയെയും ഭാര്യയെയും ആക്രമിച്ചത്. മുറ്റത്തേക്ക് ചെരിപ്പ് എടുക്കാൻ ഇറങ്ങിയതായിരുന്നു നഫീസ. ഓടി വന്നു കുറുക്കൻ ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് രക്ഷപ്പെടുത്താൻ ഓടി വന്നതായിരുന്നു ഭർത്താവ് സൈതലവി. ഇദ്ദേഹത്തേയു...
error: Content is protected !!