വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പീഡനം; രണ്ട് പേരെ താനൂർ പോലീസ് പിടികൂടി
താനൂർ : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പീഡനം; ഒളിവിലായിരുന്ന രണ്ട് പ്രതികളെ താനൂർ പോലീസ് പിടികൂടി. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന താനൂർ സ്വദേശികളായ അബ്ദുൽ റാസിക് (36), ദിറാർ (43) എന്നിവരെയാണ് താനൂർ പോലീസ് പിടികൂടിയത്. താനൂർ പൊലീസിൽ പരാതി ലഭിച്ചതിനെ തുടർന്ന് കേസ് എടുത്തു അന്വേഷണം നടത്തി വരുന്നതിനിടയിൽ പൊലീസിനെ കബളിപ്പിച്ച് പ്രതികൾ ഒളിവിൽ പോകുകയായിരുന്നു.
പരാതിക്കാരിക്ക് പ്രതിയുടെ പൂർണ്ണമായ പേരോ വിലാസമോ അറിയില്ലായിരുന്നു. ‘ബോസ്’ എന്ന വിളിപ്പേര് മാത്രമാണ് അറിയുക. തുടർന്ന് താനൂർ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലും, ശാസ്ത്രീയമായ തെളിവ് ശേഖരണത്തിലുമാണ് പ്രതികളുടെ പൂർണ്ണമായ പേരും വിലാസവും കണ്ടെത്തിയതും പ്രതികളെ പിടികൂടിയതും. എസ് ഐ യുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പ്രതികളെ പിടികൂടിയത്....

