Tuesday, November 24

Tag: ദർസ് വാർഷികവും

നാല്പതിന്റെ നിറവിൽ മുബയ്യിനുസ്സുന്ന ദർസ്; ബഹറുൽ ഉലൂം ഒ കെ ഉസ്താദ് അനുസ്മരണവും വാർഷികസംഗമവും സമാപിച്ചു
Local news

നാല്പതിന്റെ നിറവിൽ മുബയ്യിനുസ്സുന്ന ദർസ്; ബഹറുൽ ഉലൂം ഒ കെ ഉസ്താദ് അനുസ്മരണവും വാർഷികസംഗമവും സമാപിച്ചു

പെരുവള്ളൂർ |ഖുതുബുസമാൻ മമ്പുറം സയ്യിദലവി തങ്ങളുടെ പാദസ്പർശം കൊണ്ട് അനുഗ്രഹീതമായ നൂറ്റാണ്ടുകളുടെ പഴക്കമുള്ള പറമ്പിൽ പീടിക കുന്നത്ത് ഇഹ്യാഉദ്ധീൻ ജുമാമസ്ജിദ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ മുബയിനുസ്സുന്നയുടെ ആഭിമുഖ്യത്തിൽ ബഹ്റുൽ ഉലൂം ഒ കെ ഉസ്താദ് അനുസ്മരണവും പ്രാർത്ഥന സദസ്സും വാർഷിക സംഗമവും സംഘടിപ്പിച്ചു. അബ്ദു മുസ്ലിയാർ വയനാട് സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. മഹല്ല് ഖത്വീബും മുദരിസുമായ അബ്ദുള്ള ബാഖവി മഞ്ചേരി അധ്യക്ഷത വഹിച്ച് അനുസ്മരണ പ്രഭാഷണം നടത്തി. മുബയിനുസ്സുന്ന സെക്രട്ടറി മുജീബ് റഹ്മാൻബാഖവി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. അബ്ദുനാസർ സഖാഫി വെള്ളമുണ്ട ,ഇസ്മയിൽ റഹ്മാനി വൈത്തിരി, അബ്ദുനാസർ അഷ്റഫി പയ്യനാട്, ഹുസൈൻ അഹ്സനി കാനഞ്ചേരി, സിദ്ധീഖ് അഹ്‌സനി സി കെ നഗർ എന്നിവർ സംസാരിച്ചു....