ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു
ഒഴൂർ : ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഒഴൂർ ഓമച്ചപ്പുഴ സ്വദേശി തറമ്മൽ ഷംസാദിൻ്റെ ഭാര്യ ഷാനില തെസ്നിൻ (27) ആണ് മരിച്ചത്. കെ പുരം കുന്നത്ത് റഷീദിൻ്റെ മകളാണ്.ബുധനാഴ്ച വൈകുന്നേരം 6.30 ന് ആണ് സംഭവം.പൊന്മുണ്ടം ഓൺലൈൻ സെൻ്ററിലെ ജോലിക്കാരി ആയിരുന്നു. ഷോപ്പിൽ നിന്ന് വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങി എത്തിയ യുവതി സ്വന്തം മുറിയിൽ കയറി വാതിൽ അടക്കുകയായിരുന്നു. തുറക്കാത്തതിനെ തുടർന്ന് പിതാവും മറ്റുള്ളവരും ചേർന്ന് വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോൾ റൂഫിൽ തൊട്ടിലിടാൻ നിർമിച്ച ഹൂക്കിൽ കയറിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ കയർ അറുത്ത് സബാൻ ആശുപത്രിയിലും പിന്നീട് കോട്ടക്കൽ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 4 മണിക്ക് മരണപ്പെട്ടു.
വിശദമായ വാർത്തയ്ക്ക്:www.tirurangaditoday.in 944779878...

