മഴയിൽ വീട് തകർന്നു കുട്ടികൾ മരിച്ചു.
പുതിയ വീടിന്റെ ഭാഗം വീടിന്മേൽ ഇടിഞ്ഞു വീണു
കരിപ്പൂർ മുണ്ടോട്ടുപാടത്ത് വീട് തകർന്നുവീണ് രണ്ട് കുട്ടികൾ മരിച്ചു.
കാടപ്പടി പൂതംകുറ്റിയിൽ വരിച്ചാലിൽ മഠത്തിൽ മികച്ച അബൂബക്കർ സിദ്ധീഖ്- സുമയ്യ ദമ്പതികളുടെ മക്കളായ ലിയാന ഫാത്തിമ (7), ലുബാന ഫാത്തിമ (6 മാസം) എന്നിവരാണ് മരിച്ചത്.
ചേന്നാരി മുഹമ്മദ്കുട്ടിയുടെ വീടാണ് തകർന്നത്. മുഹമ്മദ് കുട്ടിയുടെ മകൾ സുമയ്യയുടെ മക്കളാണ് ഇരുവരും.അബൂബക്കർ സിദ്ധീഖ് കാസർകോട് ബേക്കറിയിലാണ്. ഒരു വർഷത്തോളമായി ഇവർ സുമയ്യയുടെ വീട്ടിലാണ് താമസിക്കുന്നത്. ഇതിന് തൊട്ടടുത്ത് ഇവർക്ക് പുതിയ വീട് നിർമിക്കുന്നുണ്ട്.
ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം. ഉടൻതന്നെ രണ്ട് കുട്ടികളെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരൂരങ്ങാടി ടുഡേ.വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണതിനെ തുടർന്ന് വീട് തകർന്നു. ഉറങ്ങുന്ന കുട്ടികളുടെ മുകളിലേക്കാണ് മണ്ണ...