ഹജ്ജ് 2026 ഫാക്കൽറ്റി ഓറിയന്റേഷൻ നടത്തി
കരിപ്പൂർ : കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2026 ലെ ഹജ്ജിന് പുറപ്പെടുന്നവർക്ക് മൂന്ന് ഘട്ടങ്ങളിലായി സാങ്കേതിക പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകുന്ന ഫാക്കൽറ്റിമാർക്ക് ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. 2025 ഓഗസ്റ്റിൽ നടത്തിയ ഇല്ലുമിനേറ്റ് വർക്ക്ഷോപ്പിൻ്റെ തുടർച്ചയായാണ് പരിപാടി ഇന്ന് ഹജ്ജ് ഹൗസിൽ ഒരുക്കിയത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 35 അംഗങ്ങളാണ് ഓറിയന്റേഷനിൽ പങ്കെടുത്തത്.പരിപാടി ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചള്ളിക്കോട് ഉദ്ഘാടം ചെയ്തു.
ഹജ്ജ് കമ്മിറ്റി അംഗം ഒ.വി ജാഫർ അധ്യക്ഷതവഹിച്ചു.ഹജ്ജ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഷക്കീർ ഈരാറ്റുപേട്ട, നൂർ മുഹമ്മദ് നൂർഷ, അഡ്വ. പി. മൊയ്തീൻകുട്ടി, പി പി. മുഹമ്മദ് റാഫി, ഷംസുദ്ദീൻ അരിഞ്ചിറ,അസിസ്റ്റൻറ് സെക്രട്ടറി ജാഫർ കക്കൂത്ത്, നോഡൽ ഓഫീസർ അസ്സയിൻ പി കെ, ട്രെയിനർ ഡോ.അബ്ദുള്ളക്കുട്ടി എപി, കെ ടി അമാനുള്ള മാസ്റ്റർ എ...