Wednesday, April 22

ഹജ്ജ് – 2026: വെയ്റ്റിംഗ് ലിസ്റ്റ് ക്രമനമ്പർ 3791 വരെയുള്ളവർ തെരഞ്ഞെടുക്കപ്പെട്ടു

മലപ്പുറം : 2026 വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പിലൂടെ വെയ്റ്റിംഗ് ലിസ്റ്റ്റ്റിൽ ഉൾപ്പെട്ട വെയ്റ്റിംഗ് ലിസ്റ്റ് ക്രമ നമ്പർ 1 മുതൽ 3791 വരെയുള്ള വർക്ക് ഹജ്ജിന് അവസരം ലഭിച്ചു.
പുതുതായി വെയ്റ്റിംഗ് ലിസ്റ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർ 2025 ഒക്ടോബർ 11-നകം ആദ്യ ഗഡു ഒരാൾക്ക് 1,52,300/- അടവാക്കണം. ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേ-ഇൻ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ, ഓൺലൈൻ ആയോ പണമടക്കാവുന്നതാണ്.

പുതുതായി തെരഞ്ഞെടുക്കപ്പെട്ടവർ ഹജ്ജ് അപേക്ഷാ ഫോമും അനുബന്ധ രേഖകളും (അപേക്ഷയിൽ അപേക്ഷകനും, നോമിനിയും ഒപ്പിടണം), പണമടച്ച പേ-ഇൻ സ്ലിപ്പ്, നിശ്ചിത മാതൃകയിലുള്ള ഫോട്ടോ പതിച്ച മെഡിക്കൽ സ്‌ക്രീനിംഗ് & ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (സർട്ടിഫിക്കറ്റ് ഗവമെന്റ് അലോപ്പതി ഡോക്ടർ പരിശോധിച്ചതാകണം) 2025 ഒക്‌ടോബർ 18-നകം ഓൺലൈനായി അപ്്‌ലോഡ് ചെയ്യുകയോ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിൽ സമർപ്പിക്കുകയോ ചെയ്യേണ്ടതാണ്.
വിവരങ്ങൾക്ക് 2026-ലെ സർക്കുലർ നമ്പർ 11 കാണുക. കൂടുതൽ വിവരങ്ങൾക്കായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ്സുമായോ, സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ട്രൈനിംഗ് ഓർഗനൈസർമാരുമായോ ബന്ധപ്പെടാവുന്നതാണ്.
Phone: 0483-2710717. Website: https://hajcommittee.gov.in, kerlahajcommittee.org

(ജാഫർ കെ.കക്കൂത്ത്)
അസി. സെക്രട്ടറി
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി.

error: Content is protected !!