Tuesday, October 14

Tag: അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടർ (SHI) അപേക്ഷ ക്ഷണിച്ചു
Job

സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടർ (SHI) അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2026-ലെ ഹജ്ജിന് യാത്രയാകുന്ന ഹാജിമാരെ അനുഗമിച്ച് മക്കയിലും മദീനയിലും സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടറായി സേവനം ചെയ്യുന്നതിന് നിശ്ചിത യോഗ്യതയുള്ള കേന്ദ്ര/കേരള സർക്കാർ സർവ്വീസിലെ സ്ഥിരം ഉദ്യോഗസ്ഥരിൽ നിന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി സർക്കുലർ നമ്പർ 13 പ്രകാരം അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.hajcommittee.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ മുഖേനയാണ് സമർപ്പിക്കേണ്ടത്. ഓൺലൈൻ അപേക്ഷ 2025 ഒക്ടോബർ 15 മുതൽ സമർപ്പിക്കാം. 2025 നവംബർ 3- ആണ് അവസാന തിയ്യതി. അപേക്ഷയിൽ നിശ്ചിത യോഗ്യതകൾ തെളിയിക്കുന്ന രേഖകൾ അപ്്‌ലോഡ് ചെയ്യണം. കേന്ദ്ര/കേരള സർക്കാർ സർവ്വീസിലുള്ള സീനിയർ ഓഫീസ്സർമാർ (ക്ലാസ്സ് എ.) അപേക്ഷിക്കാൻ അർഹരല്ല. അപേക്ഷകർക്ക് 2026 ഡിസംബർ 31 വരെയെങ്കിലും കാലാവധിയുള്ള പാസ്പോർട്ട് ഉണ്ടായിരിക്കണം. അപേക്ഷകന് 50 വയസ്സ് കവിയരുത്. അംഗീകൃത യൂനിവേർസിറ്റിയിൽ നിന്നുള്ള ഡിഗ്രിയാണ് മിനിമം വിദ്യാഭ്യാ...
Education

ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

മലപ്പുറം ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2026-2027 അധ്യയന വര്‍ഷത്തെ ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. http://cbseitms.rcil.gov.in/nvs എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 2025 ഡിസംബര്‍ 13(ശനി)ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷകര്‍ 2014 മെയ് ഒന്നിനും 2016 ജൂലൈ 31നും മധ്യേ ജനിച്ചവരും മലപ്പുറം ജില്ലയിലെ സ്ഥിര താമസക്കാരും ആയിരിക്കണം. 2025-26 അധ്യയന വര്‍ഷം മലപ്പുറം ജില്ലയിലെ ഗവണ്‍മെന്റ്/ എയിഡഡ്/അംഗീകൃത സ്‌കൂളുകളില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്നവരായിരിക്കണം. ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം വിദ്യാര്‍ഥിയുടെ ഫോട്ടോ, വിദ്യാര്‍ഥിയുടെയും രക്ഷിതാവിന്റെയും ഒപ്പ്, ആധാര്‍ നമ്പര്‍/ സ്ഥിര താമസ സര്‍ട്ടിഫിക്കറ്റ് എന്നിവ സമര്‍പ്പിക്കണം. ഒബിസി/എസ്.സി/എസ്ടി വിഭാഗത്തില്‍ പെട്ടവര്‍ അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് കൂടി അപ്ലോഡ് ചെയ്യണം. അപേക്ഷ സമര്‍പ്പിക...
error: Content is protected !!