Wednesday, October 22

Tag: അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ്

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന കണ്ണമംഗലം സ്വദേശിനി മരിച്ചു
Obituary

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന കണ്ണമംഗലം സ്വദേശിനി മരിച്ചു

വേങ്ങര : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കണ്ണമംഗലം കാപ്പിൽ ആറാം വാർഡിൽ താമസിക്കുന്ന കണ്ണേത്ത് മുഹമ്മദ് ബഷീറിന്റെ ഭാര്യ റംല (52) യാണ് മരിച്ചത്. ജൂലൈ 7 ന് രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ചികിത്സ തുടങ്ങിരുന്നു. എന്നാൽ രോഗം ഭേദമാവാതെയായതോടെ ആഗസ്ത് 1 ന് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും ആഗസ്ത് 2 ന് വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. രോഗാവസ്ഥ വഷളായതോടെ ആഗസ്ത് 4 ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും 5ന് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു അടിയന്തര ചികിത്സ നൽകി.ഇതിനിടെ രോഗാവസ്ഥ മെച്ചപ്പെട്ടതിനെ തുടർന്ന് ഓഗസ്റ്റ് 11 ന് ഐ.സി.യുവിൽ നിന്ന് വാർഡിലേക്ക് മാറ്റിയെങ്കിലും ആഗസ്ത് 26ന് വീണ്ടും ജ്വരവും ഛർദ്ദിയും തുടങ്ങിയതോടെ ആരോഗ്യനില വഷളാവുകയും ഇന്ന് പുലർച്ചെ മരിക്കു കയായിരുന്നു. മയ്യിത്ത് കബറടക്കി. വെള്ളത്തിൽ നിന്നാണ് രോഗം പടരുന...
Obituary

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു ചികിത്സയിൽ ആയിരുന്ന കുട്ടി മരിച്ചു

മുന്നിയൂർ: അത്യപൂർവമായ അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ (അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ്) ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന മുന്നിയൂർ സ്വദേശിയായ അഞ്ചുവയസ്സുകാരി മരിച്ചു.  മുന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ ഹസ്സൻ കുട്ടി- ഫസ്‌ന ദമ്പതികളുടെ മകൾ ഫദ്‌വ (5) ആണു മരിച്ചത്.ഈ മാസം 13 മുതൽ കോഴിക്കോട്‌ ഗവ. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു കുട്ടി. 8 ദിവസമായി കുട്ടി വെന്റിലേറ്ററിലായിരുന്നു.  കബറടക്കം ഇന്നു രാവിലെ 9 ന് കടവത്ത് ജുമാ മസ്ജിദിൽ നടക്കും. സഹോദരങ്ങൾ: ഫംന, ഫൈഹ.   കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രാത്രി 11 നാണ് മരണം സ്ഥിരീകരിച്ചത്. വീടിനടുത്തുള്ള കടലുണ്ടിപ്പുഴയിൽ പറക്കൽ കടവിൽ കുളിച്ചതിനെ തുടർന്നാണ് കുട്ടിക്ക് പനിയും തലവേദനയും പിടിപെടുകയും പിന്നീട് രോഗം മൂർച്ഛിക്കുകയും ചെയ്തത്. ആദ്യം ചെമ്മാട് കുട്ടികളുടെ ഡോക്ടറെ കാണിച്ചു. പിന്നീട് ചേളാരി...
error: Content is protected !!