Tuesday, July 21

Tag: അരീക്കോട് പോലീസ്

കോളജ് വിദ്യാർത്ഥിനി ഉൾപ്പെടെ നാല് പേര്‍ എംഡിഎംഎയുമായി അരീക്കോട് പിടിയിൽ
Crime

കോളജ് വിദ്യാർത്ഥിനി ഉൾപ്പെടെ നാല് പേര്‍ എംഡിഎംഎയുമായി അരീക്കോട് പിടിയിൽ

അരീക്കോട്: കൈപ്പക്കുളത്തെ ലോഡ്ജിൽ നിന്ന് യുവതി ഉൾപ്പെടെ നാലു പേരെ എംഡിഎംഎ യുമായി പോലീസ് പിടികൂടി. മഞ്ചേരി, അരീക്കോട്, കാവനൂർ, പൂക്കളത്തൂർ, തൃപ്പനച്ചി തുടങ്ങിയ മേഖലകളില്‍ വിദ്യാർത്ഥികള്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ രാസലഹരി മരുന്നുകള്‍ വിതരണം ചെയ്തുവന്ന അന്തർസംസ്ഥാന ലഹരികടത്ത് സംഘത്തിലെ നാല് പേരാണ് പിടിയിലായത്. 14.120 ഗ്രാം എംഡിഎംഎ (MDMA) ഇവരിൽ നിന്ന് കണ്ടെടുത്തു. പുൽപ്പറ്റ തൃപ്പനച്ചി സ്വദേശി വാരിയം കുത്ത് മുഹമ്മദ് ദില്‍ഷാദ് (24), പുൽപ്പറ്റ പൂക്കൊളത്തൂർ കുന്നിക്കൽ കെ. ടി, ഷഹല്‍ നമാസ് (21), പുൽപ്പറ്റ കാരപ്പറമ്പ് മുണ്ടിയൻ കുന്നത്ത് പി, സജ്മീർ (34), കൊല്ലം അഞ്ചൽ അലയമൻ വക്കം മുക്ക് സ്വദേശിനി, ഫിദാ ഫാത്തിമ (20) എന്നിവരാണ് ഓപ്പറേഷൻ തൂഫാനിലൂടെ പോലീസ് പിടിയിലായത്. മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ്സ ജോണിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍, കൊണ്ടോട്ടി എഎസ്പി കാർത്തിക് ബാലകുമാർ,...
Accident

അരീക്കോട് പോലീസ് ജീപ്പ് തലകീഴായി മറിഞ്ഞു അപകടം

അരീക്കോട്: അരീക്കോട് പോലീസിൻ്റെ ജീപ്പ് അപകടത്തിൽ പെട്ടു. ഇന്ന് വൈകിട്ട് നാല് മണിയോടെ അരീക്കോട് എടവണ്ണ റൂട്ടിലെ പാലപ്പറ്റ ഭാഗത്താണ് അപകടമുണ്ടായത്. അരീക്കോട് പോലീസിൻ്റെ കറുത്ത ഗൂർഖ ജീപ്പ് പാലപ്പറ്റ വളവിൽ തലകീഴായി മറിയുകയായിരുന്നു. അപകടസമയത്ത് വാഹനത്തിൽ ഡ്രൈവർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. നിസാര പരിക്കുകളോടെ അദ്ധേഹം അത്ഭുതകരമായി രക്ഷപ്പെട്ടു. വാഹനം പൂർണ്ണമായും തകർന്നിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം സ്റ്റേഷനിലെ ഒരു കേസുമായി ബന്ധപ്പെട്ട് അരീക്കോട് പോലീസ് ഇൻസ്പെക്ടറെ എടവണ്ണയിൽ ഇറക്കി തിരിച്ച് വരുന്നതിനിടെയാണ് അപകടം. ശക്തമായ മഴയിൽ വാഹനം തെന്നി നീങ്ങിയതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പോലീസ് വിശദീകരിച്ചു. നേരത്തെയും ഇവിടെ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അമിത വേഗതയിലാണ് പോലീസ് വാഹനം സഞ്ചരിക്കാറുള്ളതെന്ന് നാട്ടുകാർ ആരോപിച്ചു. അതേ സമയം ഇന്ന് രാവിലെയും അരീക്കോട് പോലീസിൻ്റെ വാഹനം അപകടത്തിൽ പെട്ട...
error: Content is protected !!