Friday, October 24

Tag: ആരോഗ്യവകുപ്പ്

ആരോഗ്യകേരളത്തില്‍ വിവിധ തസ്തികകളില്‍ ഒഴിവ്
Job

ആരോഗ്യകേരളത്തില്‍ വിവിധ തസ്തികകളില്‍ ഒഴിവ്

മലപ്പുറം : ആരോഗ്യകേരളത്തില്‍ മിഡ്‌ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍, അനുയാത്രയില്‍ ഡെവലപ്പ്‌മെന്റ് തെറാപ്പിസ്റ്റ്, പാലിയേറ്റീവ് നേഴ്‌സ്, സ്‌പെഷലിസ്റ്റ് ഡോക്ടര്‍ (അനസ്‌തെറ്റിസ്റ്റ്) എന്നീ തസ്തികകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.മിഡ്‌ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ തസ്തികയിലേക്കും അനുയാത്രയില്‍ ഡെവലപ്പ്‌മെന്റ് തെറാപ്പിസ്റ്റ് തസ്തികയിലേക്കും അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 30.പാലിയേറ്റീവ് നേഴ്‌സ്, സ്‌പെഷലിസ്റ്റ് ഡോക്ടര്‍, അനസ്‌തെറ്റിസ്റ്റ് തസ്തികയിലേക്ക് നവംബര്‍ ഒന്ന് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.കൂടുതല്‍ വിവരങ്ങള്‍ www.arogyakeralam.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0483 2730313, 9846700711....
Local news

വള്ളിക്കുന്നിൽ വിവാഹ ചടങ്ങിൽ നിന്ന് മഞ്ഞപ്പിത്തം ബാധിച്ചവർ 176, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

വള്ളിക്കുന്ന് : പഞ്ചായത്തിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം ദിവസം തോറും വർധിക്കുന്നു. ഇതു വരെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി എത്തിയതായി വിവരം ലഭിച്ചത് 176 പേരാണ്. കൊടക്കാട് പ്രദേശത്തുള്ളവരാണ് കൂടുതൽ. പരിസര പ്രദേശങ്ങളിൽ ഉള്ളവരും ഉണ്ട്. കൂടാതെ ചടങ്ങിൽ പങ്കെടുത്ത തിരൂരങ്ങാടി, മുന്നിയൂർ, നന്നംബ്ര എന്നിവിടങ്ങളിൽ ഉള്ളവർക്കും രോഗം കണ്ടെത്തിയിട്ടുണ്ട്. ചികിത്സയിൽ ഉള്ളവരിൽ ഒരാൾ കോഴിക്കോട് ആശുപത്രിയിൽ ആണ്. ചേളാരി സ്മാർട്ട് ഓഡിറ്റോറിയത്തിൽ നടന്ന കൊടക്കാട് കൂട്ടു മുച്ചി സ്വദേശിയുടെ വിവാഹ ചടങ്ങിൽ പങ്കെടുത്തവർക്കാണ് മഞ്ഞപ്പിത്തം സ്ഥിതീകരിച്ചത്. മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പും വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ക്യാമ്പ് ചെയ്ത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ്. കൂട്ടുമുച്ചി പ്രദേശത്ത് നടത്തിയ മെഡിക്കൽ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തും അത്താണിക്കൽ കുടുംബാര...
Health,

കല്പകഞ്ചേരിയിൽ 28 കുട്ടികൾക്ക് മീസല്‍സ് രോഗബാധ

മീസല്‍സ് രോഗബാധ:പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുതിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജില്ലയില്‍ കല്‍പകഞ്ചേരി പ്രദേശത്ത് 28 കുട്ടികള്‍ക്ക് മീസല്‍സ് രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുതിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. ഈ കുട്ടികളില്‍ 25 പേരും മീസല്‍സ് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവരാണ്. വാക്‌സിന്‍ എടുത്ത മൂന്ന് കുട്ടികള്‍ക്ക് രോഗബാധ ഉണ്ടായെങ്കിലും വളരെ നിസാരമായ ലക്ഷണങ്ങളണ് ഉണ്ടായത്. ഇത് പ്രതിരോധകുത്തിവെപ്പുകളുടെ പ്രാധാന്യമാണ് സൂചിപ്പിക്കുന്നതെന്നും പ്രതിരോധകുത്തിവെപ്പുകള്‍ കൊണ്ട് തടയാവുന്ന രോഗങ്ങള്‍ ജില്ലയില്‍ വീണ്ടും വര്‍ധിച്ചുവരുന്നത് ആശങ്ക ഉണ്ടാക്കുന്ന കാര്യമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.കുട്ടികളുടെ പ്രതിരോധകുത്തിവെപ്പുകളില്‍ വളരെ പിന്നിലായിരുന്ന ജില്ല തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജന...
error: Content is protected !!