എസ്.ഐ.ആര്‍ കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് പേര് ചേര്‍ക്കാം: വില്ലേജ് ഓഫീസുകളിൽ ഹെൽപ് ഡെസ്ക്
വില്ലേജ് ഓഫീസുകളില്‍ ഹെല്‍പ് ഡെസ്‌ക് രൂപീകരിക്കണം
വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 23ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ വിവിധ കാരണങ്ങളാല്‍ ഉള്‍പ്പെടാത്തവരുടെ പേര് ചേര്‍ക്കാന്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനായി വില്ലേജ് തലത്തില്‍ ഹെല്‍പ് ഡെസ്‌കുകള്‍ രൂപീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് നിര്‍ദേശിച്ചു. പൊതുജനങ്ങളുടെ സംശയങ്ങള്‍ക്ക് കൃത്യമായും വ്യക്തതയോടും മറുപടി നല്‍കുന്നതിനും മറ്റു സഹായങ്ങള്‍ക്കും വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ഹെല്പ് ഡെസ്‌കുകള്‍ ഉപകരിക്കും. 2025 ഡിസംബര്‍ 23 മുതല്‍ ആക്ഷേപങ്ങളും അപേക്ഷകളും അറിയിച്ച് 2026 ഫെബ്രുവരി 22 ന് അന്തിമ വോട്ടര്‍പട്ടിക വരെയുള്ള എസ്.ഐ.ആര്‍. പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുന്നതിന് ബി.എല്‍.ഒ മാര്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കുന്നതിനായി വില്ലേജ് ഓഫീസര്‍/എസ്.വി...

