Sunday, January 11

Tag: എസ് ഐ ആർ

എസ് ഐ ആർ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയിൽ പേര് പരിശോധിക്കുന്നത് ഇങ്ങനെ
Information

എസ് ഐ ആർ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയിൽ പേര് പരിശോധിക്കുന്നത് ഇങ്ങനെ

തിരുവനന്തപുരം: ഏറെ ദിവസങ്ങൾ നീണ്ട ആശങ്കകൾക്കൊടുവിൽ സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. 24.08 ലക്ഷം പേർ പട്ടികയിൽ നിന്ന് പുറത്തായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ അറിയിച്ചു. 2,54,42,352 വോട്ടര്‍മാരാണ് കരട് പട്ടികയിലുള്ളത്. 2,78,50856 ആയിരുന്നു സംസ്ഥാനത്തെ വോട്ടർമാർ. 2,5442352 എന്യൂമറേഷൻ ഫോം തിരികെ ലഭിച്ചു. 91.35 ശതമാനം പൂരിപ്പിച്ച് ലഭിച്ചു. 8.65 ശതമാനം അഥവാ 2480503 എണ്ണം തിരികെ കിട്ടാനുണ്ട്. മരിച്ചവരുടെ എണ്ണം 649885 ആണ്. കണ്ടെത്താനുള്ളവർ - 645548. 6.45 ലക്ഷം പേരെ കണ്ടെത്താൻ കഴിഞ്ഞില്ല. മരിച്ചവർ 6.49 ലക്ഷം പേർ. 8.16 ലക്ഷം പേർ താമസം മാറി. ഒന്നിൽ കൂടുതൽ തവണ പേരുള്ളവർ 1.36 ലക്ഷം പേരാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. . 1,23,83,341 പുരുഷൻമാരും 1,30,58,731 സ്ത്രീകളും പട്ടികയിലുണ്ട്. 280 ട്രാൻസ്ജെൻഡർമാരും കരട് പട്ട...
Other

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം: മലപ്പുറം ജില്ലയില്‍ 99.99% ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയായി; കരട് പട്ടിക ഡിസംബര്‍ 23ന്

13 മണ്ഡലങ്ങളില്‍ ഡിജിറ്റലൈസേഷന്‍ നൂറു ശതമാനവും പൂര്‍ത്തിയായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ 99.99% എന്യൂമറേഷന്‍ ഫോമുകളുടെ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ 13 നിയമസഭ മണ്ഡലങ്ങളിലും ഡിജിറ്റലൈസേഷന്‍ നൂറു ശതമാനവും പൂര്‍ത്തിയായി. കൊണ്ടോട്ടി, തിരൂര്‍, വള്ളിക്കുന്ന് മണ്ഡലങ്ങളിലാണ് ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയാവാനുള്ളത്. ഉദ്യോഗസ്ഥരുടെ കൂട്ടായ പരിശ്രമം കൊണ്ടാണ് ഇത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. തീവ്ര വോട്ടര്‍ പട്ടിക പ്രവര്‍ത്തനത്തില്‍ പങ്കാളികളായ എല്ലാ ഉദ്യോഗസ്ഥരെയും ജില്ലാ കളക്ടര്‍ അഭിനന്ദിച്ചു.എസ്.ഐ.ആര്‍. വോട്ടര്‍പട്ടികയുടെ കരട് ഡിസംബര്‍ 23ന് പ്രസിദ്ധീകരിക്കും. അന്നു മുതല്‍ 2026 ജനുവരി 22 വരെ കരടു പട്ടികയില്‍ ആക്ഷേപമുള്ളവര്‍ക്ക് അറിയിക്കാനുള്ള അവസരമുണ്ട്. ഡ...
Other

ബി.എൽ.ഒ മാർക്ക് ആശ്വാസമായി എൻഎസ്എസ് വളണ്ടിയർമാർ

കുണ്ടൂർ: എസ് ഐ ആർ നടപടികളുടെ ഭാഗമായി ശേഖരിച്ച വിവരങ്ങൾ മൊബൈൽ ആപ്പ് വഴി സമർപ്പിക്കുന്ന പ്രക്രിയക്ക് കുണ്ടൂർ പി. എം. എസ്. ടി ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻഎസ്എസ് വളണ്ടിയർമാർ ബി എൽ ഒ മാർക്ക് സഹായകരായി. കോളേജിൽ പ്രത്യേകം സജ്ജീകരിച്ച ഡിജിറ്റലൈസേഷൻ(വിവര സമർപ്പണ) ക്യാമ്പിൽ നന്നമ്പ്ര വില്ലേജിലെ വിവിധ ബൂത്തുകളിൽ നിന്നുള്ള ബി.എൽ.ഒ മാർക്ക് അവർ ശേഖരിച്ച വോട്ടർ വിവരങ്ങൾ ക്രോഡീകരിക്കുന്നതിനും മൊബൈൽ ആപ്പ് വഴി നൽകുന്നതിനും സൗകര്യമൊരുരുക്കി. നവംബർ 24 ന് ആരംഭിച്ച ക്യാമ്പ് 28 വരെ തുടരും. നന്നമ്പ്ര വില്ലേജ് സ്പെഷ്യൽ ഓഫീസർ കെ. ഷാജു, കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ കെ. ഇബ്രാഹിം, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പി. സിറാജുദ്ദീൻ, വില്ലജ് ഓഫീസ് ജീവനക്കാരായ ഉണ്ണി കൃഷ്ണൻ, രാഖി മോൾ എൻ എസ് എസ് വളണ്ടിയർ കോർഡിനേറ്റർമാരായ മുഹമ്മദ് യാസീൻ, ആയിഷ വാഹിദ, മുഹമ്മദ് മാസിൻ, മുഹമ്മദ് അഫ്സൽ എന്നിവർ ചേർന്ന് നേതൃത്വം നൽകി....
error: Content is protected !!