എആർ നഗറിൽ നിർത്തിയിട്ട കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
എ.ആർ. നഗറിൽ നിർത്തിയിട്ട കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. എ ആർ നഗർ കൂളിപ്പിലാക്കൽ പള്ളിയാളി അലവിയുടെ മകൻ കള്ളിക്കാട്ടിൽ കെപി യൂസഫ് (46) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരംകൊടുവായൂർ എ.ആർ. നഗർ സഹകരണ ബാങ്കിന് സമീപം പാക്കടപ്പുറായ റോഡിൻ്റെ സൈഡിൽ നിർത്തിയിട്ട സ്വിഫ്റ്റ് കാറിൽ ആണ് മരിച്ച നിലയിൽ കണ്ടത്. മുൻപിൽ ഡ്രൈവറുടെ സീറ്റിന് സമീപത്തെ സീറ്റിൽ ആയിരുന്നു.കാറിനുള്ളിൽ ഒരാൾ അനക്കമില്ലാതെ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.ഉടൻ തന്നെ തിരൂരങ്ങാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് യൂസഫ് ആണെന്ന് തിരിച്ചറിഞ്ഞത്.വ്യാഴാഴ്ച രാവിലെ 8 നും വൈകുന്നേരം 4.30 നും ഇടയിൽ ആണ് മരണം എന്നാണ് കരുതുന്നത്.
വീട്ടിൽ നിന്നും പെരുന്നാൾ നിസ്‌കാരത്തിനായി പോയതായിരുന്നു. ഭക്ഷണം കഴിക്കാൻ ഫോണിൽ വിളിച്ചപ്പോൾ കിട്ടിയിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
...

