ടർഫിൽ കളിക്കുന്നതിനിടെ കുഴഞ്ഞു വീണ യുവാവ് മരിച്ചു
എആർ നഗർ : ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞു വീണ യുവാവ് മരിച്ചു. കുറ്റൂർ നോർത്ത് നിലപറമ്പിൽ താമസക്കാരനായ ഇരുകുളങ്ങര മരക്കാരിന്റെയും ഖദീജ യുടെയും മകൻ അബ്ദുൽ നാസർ ഇരുകുളങ്ങര (44) ആണ് മരിച്ചത്. കുന്നുംപുറം കെ എസ് ഇ ബി യിൽ കരാർ ജീവനക്കാരനായിരുന്നു. ഇന്നലെ
തോട്ടശേറിയറ ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് രാവിലെ 10 ന് ഊക്കത്ത് പള്ളിയിൽ.
ഭാര്യ നസീറ. മക്കൾ നഷ്വ, നസ്ൽ (കുറ്റൂർ നോർത്ത് സ്കൂൾ ).സഹോദരങ്ങൾ: അബദുറഹിമാൻ ദുബായ് ,അബ്ദുൽ കലാം (റിയാദ്) അബൂബക്കർ സിദ്ദീഖ് (മുംബെ) ആസ്യ (പാറക്കടവ്)
...