Tag: ഓട്ടിസം

താനൂരിൽ ഓട്ടിസം പാർക്കിന് 70 ലക്ഷം രൂപയുടെ ഭരണാനുമതി
Malappuram

താനൂരിൽ ഓട്ടിസം പാർക്കിന് 70 ലക്ഷം രൂപയുടെ ഭരണാനുമതി

താനൂർ ജി.എൽ.പി സ്‌കൂളിൽ ഓട്ടിസം പാർക്ക് സ്ഥാപിക്കാനായി 70 ലക്ഷം രൂപയുടെ അനുമതി ലഭിച്ചതായി മന്ത്രി വി അബ്ദുറഹിമാൻ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണ് ഓട്ടിസം പാർക്കിന്റെ നിർവ്വഹണച്ചുമതലയുള്ളത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഓട്ടിസം ബാധിച്ച കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആരംഭിച്ച പദ്ധതിയാണ് ഓട്ടിസം പാർക്ക്. വിദ്യാഭ്യാസം, ആശയ വിനിമയം, പെരുമാറ്റ പ്രശ്‌നങ്ങൾ, ഫിസിയോ തെറാപ്പി എന്നിവയിൽ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും പിന്തുണ നൽകുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഓട്ടിസം ബാധിച്ച കുട്ടികളെ മുഖ്യധാരയിലെത്തിക്കുക, ഓരോ കുട്ടിയേയും അവന്റെ തനതായ ആവശ്യത്തെ ആശ്രയിച്ച് വിദ്യാഭ്യാസ പരിപാടികൾ ആസൂത്രണം ചെയ്യുക, ഈ കുട്ടികളെ പഠന പ്രക്രിയകളിൽ ഉൾപ്പെടുത്തുന്നതിന് അധ്യാപകർക്ക് പിന്തുണ നൽകുക എന്നിവയാണ് ഓട്ടിസം പാർക്കിന...
Other

ഭിന്നശേഷിക്കാർക്കായി തൊഴിൽ പരിശീലന പരിപാടിയുമായി ജില്ലാ പഞ്ചായത്ത് മെമ്പർ സറീന ഹസീബ്

പദ്ധതിയുടെ ഉദ്‌ഘാടനം ഇന്ന് മൂന്നിയൂർ: സമൂഹത്തിൽ ഒറ്റപ്പെട്ട് കഴിയുന്ന ഭിന്നശേഷി ക്കാരായവരെയും അവരുടെ രക്ഷിതാക്കളെയും ചേർത്ത് പിടിച്ച് അവർക്കായി "ഷീ ടെക്" എന്ന പേരിൽ തൊഴിൽ പരിശീലന മാതൃകാ പരിപാടിയുമായി വെളിമുക്ക് ഡിവിഷൻ ജില്ലാ പഞ്ചായത്ത് മെമ്പർ സറീന ഹസീബ്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/HfTevx8IGXYDJGozbeLyZ9 മൂന്നിയൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വി കാൻ ആർട്സ് ആന്റ് സ്പോർട്സ് എന്ന കൂട്ടായ്മക്ക് കീഴിലാണ് ഈ തൊഴിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. എല്ലാ ഞായറാഴ്ചകളിലും മൂന്നിയൂർ ആലിൻചുവട് സോക്കർ സോൺ ടർഫിൽ വെച്ച് നൂറോളം വരുന്ന ഭിന്നശേഷിക്കാർക്കായി ഫിറ്റ്നസ് ക്യാമ്പും മ്യൂസിക് തെറാപ്പിയും വി കാൻ പ്രവർത്തകർ നടത്തിവരുന്നുണ്ട്. പരപ്പനങ്ങാടിയിലും തിരൂരങ്ങാടിയിലും വി കാൻ പ്രവർത്തകരുടെ നേതൃത്വത്തിൽ ക്യാമ്പുകൾ നടത്തി വരുന്നുണ്ട്. വീട്ടിനകത്ത് ഒറ്റപ്പെട്ട് കഴിയുന്...
error: Content is protected !!