Tag: കക്കാട്

ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണു കോളേജ് വിദ്യാർത്ഥിനിക്ക് പരിക്ക്
Accident

ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണു കോളേജ് വിദ്യാർത്ഥിനിക്ക് പരിക്ക്

തിരൂരങ്ങാടി : ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണു കോളേജ് വിദ്യാർത്ഥിനിക്ക് പരിക്ക്. പി എസ് എം ഒ കോളേജിലെ ബി എസ് സി ബോട്ടണി ഒന്നാം വർഷ വിദ്യാർഥിനിയും കോട്ടക്കൽ ആട്ടീരി സ്വദേശി യുമായ ഫിൽസീന (18) ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം 4 നാണ് സംഭവം. കോളേജ് വിട്ടു വീട്ടിലേക്ക് പോകാൻ ബസിൽ കയറിയതായിരുന്നു. കോളേജിന് സമീപത്തെ തൂക്കുമരം ഇറക്കവും വളവുമുള്ള സ്ഥലത്ത് വെച്ചാണ് സംഭവം. വളവിൽ മുൻപിലെ വാതിലിലൂടെ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...
Crime

വില്പനക്കിടെ ഒരു കിലോ കഞ്ചാവുമായി മധ്യവയസ്‌കൻ കക്കാട് വെച്ച് പിടിയിലായി

തിരൂരങ്ങാടി : കൂരിയാട് നിന്നും ഒരു കിലോയിലധികം കഞ്ചാവുമായി താമരശേരി താലൂക്ക് പുതുപ്പാടി വില്ലേജ് കാരക്കുന്ന് സ്വദേശിയും ഇപ്പോൾ തിരൂരങ്ങാടി മുൻസിപാലിറ്റിയുടെ കക്കാടുള്ള അംഗൻവാടിയുടെ തൊട്ടടുത്ത മുറിയിൽ താമസക്കാരതുമായ സജി എന്ന തോമസ് കുര്യൻ ( 49) പിടിയിലായി. തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.മധുസൂദനൻ പിള്ളയും പാർടിയും കക്കാട് വെച്ച് കഞ്ചാവ് വിൽപനക്കിടെയാണ് പിടികൂടിയത്. തിരൂരങ്ങാടി PSM0 കോളേജിനടത്തുവെച്ച് ലഭിച്ച രഹസ്യവിവരത്തിൻമേൽ നടത്തിയ പരിശോധനയിലാണ് ഇയാൾ എക്സൈസിന്റെ വലയിലായത്. കക്കാടുള്ള കൂടുതൽ പേർ കഞ്ചാവ് വിൽപനക്കാരായുണ്ടെന്നും കൂടുതൽ പേരെ വരും ദിവസങ്ങളിൽ പിടികൂടാനാകുമെന്നും സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ ജ്യോതിഷ്ചന്ദ്, പ്രഗേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശിഹാബുദ്ദീൻ, യൂസഫ്, ദിദിൻ, വനിത ഓഫീസർ രോഹിണികൃഷ്ണ, എക്സൈസ് ഡ്രൈവർ അഭിലാഷ് തുടങ്ങിയവരും പങ്കെടുത്ത...
Other

തിരൂരങ്ങാടി നഗരസഭയില്‍ 46 കോടിരൂപയൂടെ സമഗ്ര കുടിവെള്ള പദ്ധതി ഒരുങ്ങുന്നു

കരിപറമ്പ്, ചന്തപ്പടി, കക്കാട്, എന്നിവിടങ്ങളില്‍ പുതിയ ജലസംഭരണികള്‍, തിരൂരങ്ങാടി: അമൃത് മിഷന്‍ ജലപദ്ധതിയില്‍ 15.56 കോടിരൂപയുടെ പദ്ധതിക്ക് കഴിഞ്ഞ ദിവസം അമൃത് മിഷന്‍ സംസ്ഥാന തല ഉന്നതതലയോഗം ഭരണാനുമതി നല്‍കിയതോടെ തിരൂരങ്ങാടി നഗരസഭയില്‍ വിവിധ പദ്ധതികളിലൂടെ ഒരുങ്ങുന്നത് 46 കോടിരൂപയൂടെ സമഗ്ര കുടിവെള്ള പദ്ധതി. കല്ലക്കയം ശുദ്ധ ജല പദ്ധതിയില്‍ അന്തിമഘട്ടത്തിലെത്തിയ പത്ത് കോടി രൂപയുടെ പ്രവര്‍ത്തികള്‍ക്ക് പുറമെ സ്റ്റേറ്റ് പ്ലാനില്‍ 14 കോടി രൂപയുടെ കല്ലക്കയം രണ്ടാം ഘട്ട പ്രവര്‍ത്തികള്‍ സാങ്കേതികാനുമതിക്കായി സമര്‍പ്പിച്ചു തുടങ്ങി. നഗരസഞ്ചയം പദ്ധതിയില്‍ 4 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ചെമ്മാട് ടാങ്കിലേക്ക് പുതിയ പമ്പിംഗ് മെയിന്‍ ലൈന്‍ സ്ഥാപിക്കുന്നതിനു ഒന്നര കോടി രൂപയുടെ ടെണ്ടര്‍ ക്ഷണിച്ചു. താലൂക്ക് ആസ്പത്രിയിലേക്ക് നേരിട്ട് ലൈൻ വലിക്കുന്നതിന് 50 ലക്ഷം രൂപയുടെ ടെണ്ടറും ക്ഷണിച്ചിട്ടുണ്ട്,കല്ലക്കയത്തു ...
error: Content is protected !!