Tag: കഞ്ചാവ്

മയക്കുമരുന്ന് കേസിൽ ഒരു മാസം മുമ്പ് ജാമ്യത്തിലിറങ്ങിയ യുവാവ് കഞ്ചാവുമായി പിടിയിൽ
Crime

മയക്കുമരുന്ന് കേസിൽ ഒരു മാസം മുമ്പ് ജാമ്യത്തിലിറങ്ങിയ യുവാവ് കഞ്ചാവുമായി പിടിയിൽ

തേഞ്ഞിപ്പലം : മയക്കുമരുന്ന് കേസിൽ ഒരു മാസം മുമ്പ് ജാമ്യത്തിലിറങ്ങിയ യുവാവ് കഞ്ചാവുമായി പിടിയിൽ. പള്ളിക്കൽ ജവാൻസ് നഗർ സ്വദേശി പാലക്കണ്ടി പറമ്പിൽ ഫായിസ് മുബഷിർ (29) നെയാണ് തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മധുസൂദനൻ പിള്ളയും പാർട്ടിയും അറസ്റ്റ് ചെയ്തത്. തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഓഫീസും , എക്സൈസ് കമ്മീഷണർ ഉത്തര മേഖല സ്കോഡും, മലപ്പുറം എക്സൈസ് ഇൻറലിജൻസ് ബ്യൂറോയും സംയുക്തമായി പള്ളിക്കൽ ബസാർ മേഖലയിൽ നടത്തിയ പരിശോധനയിലാണ് 4 (നാല് ) കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. തിരൂരങ്ങാടിയിൽ നടക്കുന്ന എക്സൈസ് മാരത്തോണിടെ ഉദ്യോഗസ്ഥ തിരക്കിനിടയിൽ താലൂക്കിലെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് എത്തുന്നതായുള്ള എക്സൈസ് ഇൻറലിജൻസ് ബ്യൂറോ നൽകിയ രഹസ്യ വിവരത്തിന്മേലാണ് കഞ്ചാവ് പിടികൂടിയത്. ഇയാള് ഒരു മാസം മുമ്പ് മറ്റൊരു മയക്കുമരുന്ന് കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് ഈ കേസിൽ അകപ്പെട്ടത്. പാർട്ടിയിൽ സർക്കിൾ ഇൻസ്പെക്ട...
Crime

8.5 കിലോ കഞ്ചാവുമയി തിരൂരങ്ങാടി സ്വദേശികൾ ഉൾപ്പെടെ 4 പേർ പിടിയിൽ

മഞ്ചേരി : 8.5 കിലോ കഞ്ചാവുമായി 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂരങ്ങാടി ഒളകര ഏറാട്ടിൽ ഹനീഫ (42), കൊണ്ടോട്ടി മൊറയൂർ ആനക്കല്ലുങ്ങൽ അർഷാദ്(26), പയ്യന്നാട് കുട്ടിപ്പാറ വെള്ളപ്പാറക്കുന്നിൽ ബൈജു (40), മഞ്ചേരി പുല്ലൂര് ഉള്ളാട്ടിൽ അബൂബക്കർ (40), തിരൂരങ്ങാടി വെളിമുക്ക് സൗത്ത് പാലക്കൽ മേലേ കളത്തിൽ ഷറഫുദ്ദീൻ (51) എന്നിവരെയാണ് എസ് ഐ സുജിത് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് മലപ്പുറം ഡിവൈഎസ്പി പി.അബ്ദുൾ ബഷീറിൻ്റെ നിർദ്ദേശപ്രകാരം മഞ്ചേരി എസ് എച്ച് ഒ റിയാസ് ചാക്കീരിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ബെഗ്ലൂരിൽ നിന്നു കൊണ്ടു വന്ന കഞ്ചാവ് ചില്ലറ വിൽപ്പനക്കാർക്ക് കൈമാറാൻ എത്തിച്ചതായിരുന്നു. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ ഒന്നര ലക്ഷം രൂപയോളം വില വരും. ...
Crime

വില്പനക്കിടെ ഒരു കിലോ കഞ്ചാവുമായി മധ്യവയസ്‌കൻ കക്കാട് വെച്ച് പിടിയിലായി

തിരൂരങ്ങാടി : കൂരിയാട് നിന്നും ഒരു കിലോയിലധികം കഞ്ചാവുമായി താമരശേരി താലൂക്ക് പുതുപ്പാടി വില്ലേജ് കാരക്കുന്ന് സ്വദേശിയും ഇപ്പോൾ തിരൂരങ്ങാടി മുൻസിപാലിറ്റിയുടെ കക്കാടുള്ള അംഗൻവാടിയുടെ തൊട്ടടുത്ത മുറിയിൽ താമസക്കാരതുമായ സജി എന്ന തോമസ് കുര്യൻ ( 49) പിടിയിലായി. തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.മധുസൂദനൻ പിള്ളയും പാർടിയും കക്കാട് വെച്ച് കഞ്ചാവ് വിൽപനക്കിടെയാണ് പിടികൂടിയത്. തിരൂരങ്ങാടി PSM0 കോളേജിനടത്തുവെച്ച് ലഭിച്ച രഹസ്യവിവരത്തിൻമേൽ നടത്തിയ പരിശോധനയിലാണ് ഇയാൾ എക്സൈസിന്റെ വലയിലായത്. കക്കാടുള്ള കൂടുതൽ പേർ കഞ്ചാവ് വിൽപനക്കാരായുണ്ടെന്നും കൂടുതൽ പേരെ വരും ദിവസങ്ങളിൽ പിടികൂടാനാകുമെന്നും സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ ജ്യോതിഷ്ചന്ദ്, പ്രഗേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശിഹാബുദ്ദീൻ, യൂസഫ്, ദിദിൻ, വനിത ഓഫീസർ രോഹിണികൃഷ്ണ, എക്സൈസ് ഡ്രൈവർ അഭിലാഷ് തുടങ്ങിയവരും പങ്കെടുത്ത...
Crime

5 കിലോ കഞ്ചാവുമായി യു പി സ്വദേശി കോട്ടക്കലിൽ പിടിയിൽ

കോട്ടക്കൽ : ഒറീസയിൽ നിന്നും കേരളത്തിലേക്ക് ട്രയിന്‍ മാര്‍ഗ്ഗം കടത്തിയ 5 കിലോ കഞ്ചാവുമായി ഉത്തർപ്രദേശ് പിടിയിലായി. അസംഗർ സ്വദേശി ബബുലു കുമാറിനെയാണ് ( 30) കോട്ടക്കൽ പോലീസും ജില്ലാ ആന്റി നർകോട്ടിക് ടീമും ചേർന്ന് ഇന്നലെ രാത്രി 10.30 മണിക്ക് കോട്ടക്കൽ സൂപ്പി ബസാറിൽ വെച്ച് പിടികൂടിയത്. ഒറീസയിൽ നിന്നും കോട്ടക്കൽ , വേങ്ങര ഭാഗത്തേക്ക് അന്യസംസ്ഥാന തൊഴിലാളികൾ വ്യാപകമായി കഞ്ചാവ് എത്തിച്ചുകൊടുക്കുന്നതായും ഇവ അന്യസംസ്ഥാന തൊഴിലാളികളുടെ കോട്ടേഴസുകൾ കേന്ദ്രീകരിച്ചും മറ്റും വ്യാപകമായി വിൽപ്പന നടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മലപ്പുറം DYSP അബ്ദുൽ ബഷീറിന്റെ മേൽനോട്ടത്തിൽ കോട്ടക്കൽ ഇൻസ്‌പെക്ടർ അശ്വിത്ത്, SI പ്രിയൻ SK, പോലീസ് ഉദ്യോഗസ്ഥരായ സെബാസ്റ്റ്യൻ വർഗീസ്, സുജിത്ത്, നിഷാദ്, പ്രദീപ്‌ എന്നിവരുടെ നേതൃത...
Crime

മാരക മയക്കുമരുന്നും കഞ്ചാവുമായി വേങ്ങര സ്വദേശികൾ തിരൂരങ്ങാടിയിൽ പിടിയിൽ

തിരൂരങ്ങാടി : മാരക മയക്കുമരുന്നും കഞ്ചാവുമായി 2 യുവാക്കൾ തിരൂരങ്ങാടി യിൽ പിടിയിലായി. വേങ്ങര ചേറൂർ മിനി കാപ്പിൽ മൂട്ടപ്പറമ്പൻ അബ്ദുൽ റൗഫ്‌ (26), ഊരകം കുറ്റാളൂർ തോട്ടക്കോടൻ മുഹമ്മദ് മുഹ്‌സിൻ (23) എന്നിവരെയാണ് തിരൂരങ്ങാടി ഇൻസ്‌പെക്ടർ കെ.ടി. ശ്രീനിവാസനും സംഘവും പിടികൂടിയത്. ഇവരിൽ നിന്ന് മാരക മയക്കു മരുന്ന് ഇനത്തിൽ പെട്ട 5.280 ഗ്രാം എം ഡി എം എ യും 186 ഗ്രാം കഞ്ചാവും പിടികൂടി. കെ എൽ 55 7272 നമ്പർ കാറിൽ വന്ന ഇവരെ തിരൂരങ്ങാടി പനമ്പുഴ റോഡിൽ ഗ്യാസ് ഏജൻസിക്ക് സമീപത്ത് വെച്ചാണ് പിടികൂടിയത്. ഇൻസ്‌പെക്ടർ ക്ക് പുറമെ എസ് ഐ എൻ.മുഹമ്മദ് റഫീഖ്, എ എസ് ഐ സജിനി, സി പി ഒ മാരായ ലക്ഷ്മണൻ, അമർനാഥ്‌, എന്നിവരും ഡാൻസാഫ് ടീമും സംഘത്തിലുണ്ടായിരുന്നു. ...
Crime

70 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

വണ്ടൂർ : 70 കിലോ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ. ഗൂഡല്ലൂർ സ്വദേശി ജസ്റ്റിൻ (27) ആണ് പിടിയിലായത്. ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്. ബൊലേറെ ജീപ്പിൽ രഹസ്യ അറകളുണ്ടാക്കി അതിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്‌ക്വാഡ് ഇൻസ്‌പെക്ടർ പി കെ മുഹമ്മദ്‌ ഷഫീഖ്, പ്രിവന്റീവ് ഓഫീസർമാരായ കെ. ഷിബുശങ്കർ, കെ.പ്രദീപ്‌ കുമാർ സിവിൽ എക്സ്സൈസ് ഓഫീസർമാരായ സി.നിതിൻ, പി അരുൺ, കെ എസ് അരുൺകുമാർ, അഖിൽദാസ് കാളികാവ് എക്സ്സൈസ് ഇൻസ്‌പെക്ടർ ടി ഷിജുമോൻ, പ്രിവന്റീവ് ഓഫീസർ എം എൻ രഞ്ജിത്, അശോകൻ സിവിൽ എക്സ്സൈസ് ഓഫീസർമാരായ ഷബീറലി, സുനിൽകുമാർ എം, ലിജിൻ വി, സുനീർ ടി,സച്ചിൻ ദാസ്, ഷംനാസ്,വനിത സിവിൽ എക്സ്സൈസ് ഓഫീസർ ശ്രീജ പി കെ,ഡ്രൈവർ പ്രദീപ്‌ കുമാർ എന്നിവരാണ് പിടികൂടിയത്. ...
Crime

തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും 5 കിലോ കഞ്ചാവ് പിടികൂടി

ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് മലപ്പുറം എക്സൈസ് ഇ​ന്റലിജൻസ് ബ്യൂറോയും തിരൂർ റേഞ്ചും ആർ.പി.എഫും ചേര്‍ന്ന് തിരൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ അഞ്ച് കിലോ 100 ഗ്രാം കഞ്ചാവ് പിടികൂടി. ചെന്നൈ മംഗലാപുരം മെയിൽ എക്സ്പ്രസിൽ വന്ന പശ്ചിമബംഗാൾ ബർദര്‍മാൻ സ്വദേശി എസ്. കെ സെയ്ഫുദ്ദീൻ (23) എന്നയാളി‍ൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഇയാളെ അറസ്റ്റ് ചെയ്ത് കേസെടുത്തു. ഓണത്തോടനുബന്ധിച്ച് അതിഥി തൊഴിലാളികൾ കഞ്ചാവ് കടത്തിക്കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്ന് മലപ്പുറം എക്സൈസ് ഇ​ന്റലിജൻസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ചില്ലറ വിൽപ്പന നടത്തുന്നതിനാണ് കഞ്ചാവ് കൊണ്ടുവന്നത് എന്ന് പ്രതി പൊലീസിനോടു പറഞ്ഞു. തിരൂർ എക്സൈസ് ഇൻസ്പെക്ടർ രഞ്ജിത്ത് കുമാർ, പ്രിവന്റീവ് ഓഫീസർ രവീന്ദ്രനാഥ്, സി.ഇ.ഒമാരായ വി.പി പ്രമോദ്, അബിൻ രാജ്, മലപ്പുറം എക്സൈസ് ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ വി.ആര്‍ രാജേഷ് കുമാർ,...
error: Content is protected !!