Monday, December 1

Tag: കടലുണ്ടി

കടലുണ്ടി ജമലുല്ലൈലി മഖാം ഉറൂസിന് തുടക്കമായി
Other

കടലുണ്ടി ജമലുല്ലൈലി മഖാം ഉറൂസിന് തുടക്കമായി

ജമലുല്ലൈലി മഖാമ് ഉറൂസ്. ജമലുല്ലൈലി തങ്ങൾ കടലുണ്ടിയിൽ കാലുകുത്തിയ അറബിക്കടലോരത്ത് കോഴിക്കോട് ഖാ സിയും, കടലുണ്ടി നഗരം മഹല്ല് ഖാസിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പതാക ഉയർത്തുന്നു.കടലുണ്ടി നഗരം.സയ്യിദ് ഖു ത്തുബ് മുഹമ്മദ് ബാഹസൻ ജമലുല്ലൈലി തങ്ങൾ കര പറ്റിയ അറബിക്കടലോരത്ത്( വടക്കേ പള്ളി പരിസരം) സ്ഥാപിച്ച സ്ഥൂപത്തിനരികെ, കോഴിക്കോട് ഖാ സിയും, കടലുണ്ടി നഗരം മഹല്ല് ഖാ സിയും, കമ്മിറ്റി പ്രസിഡണ്ടുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പതാക ഉയർത്തി.സുബഹി നമസ്കാരാനന്തരം ജമലുല്ലൈലി മഖാം സിയാറത്തിനു ശേഷം സയ്യിദന്മാരും, കമ്മിറ്റി ഭാരവാഹികളും അടക്കം നിരവധിപേർ തക്ബീർ ധ്വനികൾ മുഴക്കിക്കൊണ്ട് ദഫ് മുട്ടിന്റെ അകമ്പടിയോടെയാണ് മുഹമ്മദ് കോയ തങ്ങൾക്കൊപ്പം ചരിത്രപ്രസിദ്ധമായ ഭൂമികയിലേക്ക് റാലിയായി നീങ്ങിയത്.മഹല്ല് ജനറൽസെക്രട്ടറി കെ പി എസ് എ തങ്ങൾ, ഖത്തീബും മുദരിസും ആയ കുഞ്ഞുമുഹമ്മദ് ദാരിമി കുട്ടശ്ശേരി, വൈ...
Accident

തീവണ്ടിയിറങ്ങി റെയിൽപ്പാളം മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു തീവണ്ടിയിടിച്ച് ബി-ടെക്‌ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കടലുണ്ടി: തീവണ്ടിയിറങ്ങി റെയിൽപ്പാളം മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു തീവണ്ടിയിടിച്ച് ബി-ടെക്‌ വിദ്യാർഥിനി മരിച്ചു. വള്ളിക്കുന്ന് നോർത്ത് ഒഴുകിൽ തട്ടയൂർ ഇല്ലത്ത് ‘ശ്രേയസ്സ്’ വീട്ടിൽ രാജേഷിന്റെ മകൾ സൂര്യാ രാജേഷ് (21) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 6.15 ന് ആണ് സംഭവം. പാലക്കാട്ടുനിന്ന് തീവണ്ടി കയറി കടലുണ്ടി റെയിൽവേ സ്റ്റേഷനിലിറങ്ങി പാളം മുറിച്ചുകടക്കുന്നതിനിടെ മംഗലാപുരം ത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ചെന്നൈ എക്സ്പ്രസ് ഇടിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പാലക്കാട് വാവന്നൂർ ശ്രീപതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്‌ ആൻഡ്‌ ടെക്‌നോളജിയിലെ ബിടെക് വിദ്യാർഥിനിയാണ്. അമ്മ: എൻ. പ്രതിഭ (അധ്യാപിക, മണ്ണൂർ സിഎംഎച്ച് ഹയർ സെക്കൻഡറി സ്കൂൾ). സഹോദരൻ: ആദിത്യാ രാജേഷ് (പ്ലസ് വൺ വിദ്യാർഥി, രാമനാട്ടുകര സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയർ സെക്കൻഡറി സ്കൂൾ)....
Accident

മീൻ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു

വള്ളിക്കുന്ന്: മീൻ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു, 2 പേർക്ക് പരിക്കേറ്റു. ആനങ്ങാടിയിൽ മീൻ കയറ്റി വന്ന ഇൻസുലേറ്റർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ കടലുണ്ടി ഗ്രാമപ്പഞ്ചായത്തിലെ 19ാം വാർഡിൽ കടലുണ്ടിക്കടവിൽ താമസിക്കുന്ന മാട്ടുമ്മൽ ആലിക്കോയയുടെ മകൾ ബുഷ്റ(40) ആണ് മരിച്ചത്. കടലുണ്ടി ഇർഷാദുൽ അനാം മദ്രസ അധ്യാപികയാണ്. അപകടത്തിൽ ഇവർക്കൊപ്പമുണ്ടായിരുന്ന മകളും പേരക്കുട്ടിയും പരിക്കുകളോടെ കോയാസിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ഇവരുടെ പരിക്ക് സാരമുള്ളതല്ല. ബുഷ്റയും കുടുംബവും അത്താണിക്കലിലെ ബന്ധുവീട്ടിൽ പോയി മടങ്ങുന്നതിനിടെ ഇന്ന് വൈകിട്ട് ആറോടെ ആനങ്ങാടി ഫിഷറീസ് എൽ പി സ്കൂളിനു മുൻവശത്ത് വെച്ചാണ് അപകടം ഉണ്ടായത്. ആലപ്പുഴയിൽനിന്ന് മംഗലാപുരത്തേക്ക് മീൻ കയറ്റി പോവുകയായിരുന്ന KL10 AM 7833 ഇൻസുലേറ്റർ ലോറി കുടുംബം സഞ്ചരിച്ച KL11 AR 8988 സ്കൂട്ടറിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാ...
error: Content is protected !!