ആനങ്ങാടി റോഡ് കയ്യേറ്റം പൊതുമരാമത്ത് വകുപ്പ് സർവേ നടപടികൾ ആരംഭിച്ചു
വള്ളിക്കുന്ന്: തിരൂർ–കടലുണ്ടി റോഡ് പ്രവൃത്തി പൂർത്തിയായിട്ടും വള്ളിക്കുന്ന് പഞ്ചായത്തിലെ ആനങ്ങാടി ബസ് സ്റ്റോപ്പിലെ യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമായില്ല. പൊരിയുന്ന വെയിലിൽ തണലില്ലാതെ റോഡരികിൽ ബസ് കാത്തുനിൽക്കേണ്ട അവസ്ഥയാണ് യാത്രക്കാർക്ക്. ബസ് സ്റ്റോപ്പും നടപ്പാതയും കയ്യേറിയുള്ള വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനവും യാത്രക്കാരുടെ ദുരിതം വർധിപ്പിക്കുന്നതായി പരാതിനൽകിയതിനെത്തുടർന്ന് പൊതുമരാമത്ത് വകുപ്പ് താലൂക്ക് സർവേയർക്ക് കത്ത് നൽകുകയും പൊതുമരാമത്ത് വകുപ്പ് അതിർത്തി നിർണയിക്കാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.
റോഡ് പ്രവൃത്തികളുടെ ഭാഗമായി ഡ്രൈനേജ് സ്ഥാപിച്ചെങ്കിലും കൃത്യമായ സർവേ നടത്തി പൊതുമരാമത്ത് ഭൂമിയിലെ കയ്യേറ്റങ്ങൾ കണ്ടെത്താത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് പരാതിക്കാർ പറയുന്നത്. ബസ് സ്റ്റോപ്പിന്റെ കൈവരികൾ തകർത്തതായും റോഡ് ഉയർത്തിയത് കാരണം ബസ്റ്റോപ്പിന് ഉയരം കുറവാവുകയും ചെയ്തിട്ടുണ്...

