Tag: കരിപ്പൂർ

സ്വർണം കടത്തിയ യാത്രക്കാരനും ഇയാളെ തട്ടിക്കൊണ്ടു പോകാൻ എത്തിയ കവർച്ചാ സംഘവും പിടിയിൽ
Crime

സ്വർണം കടത്തിയ യാത്രക്കാരനും ഇയാളെ തട്ടിക്കൊണ്ടു പോകാൻ എത്തിയ കവർച്ചാ സംഘവും പിടിയിൽ

കരിപ്പൂർ : യു എ ഇ യിൽ നിന്ന് 1.157 കിലോ സ്വർണവുമായി എത്തിയ യാത്രക്കാരനും, അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയി സ്വർണം കവർച്ച ചെയ്യാൻ എത്തിയ സംഘവും പോലീസ് പിടിയിലായി. അൽ ഐനിൽ നിന്നും എത്തിയ കൊടിഞ്ഞി സ്വദേശി മുസ്തഫയാണ് 67 ലക്ഷം രൂപ വിലവരുന്ന 1.157 കിലോ സ്വർണം കടത്തിയത്. ഇയാൾ കസ്റ്റംസിനെ വെട്ടിച്ച് പുറത്തു കടന്നെങ്കിലും പോലീസ് പിടിയിലായി. ഇയാളെ തട്ടിക്കൊണ്ട് പോകാനെത്തിയ വയനാട് സ്വദേശികളായ കെ.വി. മുനവിര്‍ (32), ടി. നിഷാം(34), ടി.കെ. സത്താര്‍ (42), എ. കെ. റാഷിദ് (44), കെ.പി. ഇബ്രാഹിം (44), കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശികളായ എം. റഷീദ് (34) , സി.എച്ച്. സാജിദ് (36) എന്നിവരെയും പിടികൂടി. ഇയാൾ സ്വർണവുമായി വരുന്ന വിവരവും ഇദ്ദേഹ ത്തെ തട്ടിക്കൊണ്ടു പോകാൻ സംഘം വന്ന വിവരവും ചോർന്നു കിട്ടിയ മലപ്പുറം എസ് പി യുടെ നിർദേശ പ്രകാരം പോലീസിനെ വിവിധ ഭാഗങ്ങളിൽ നിയോഗിച്ചിരുന്നു. എയര്‍പോര്‍ട്ട്  Arrival Gate...
Other

കരിപ്പൂര്‍ വിമാനത്താവള വികസനം അനിവാര്യം; പരമാവധി നഷ്ടപരിഹാരം ഉറപ്പാക്കും- മന്ത്രി വി. അബ്ദുറഹിമാന്‍

മലപ്പുറം : കൂടുതല്‍ സമയം ഭൂവുടമകളുമായും സമര സമിതി നേതാക്കളുമായും ചെലവഴിക്കുകുയും സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തതിന് മന്ത്രി വി അബ്ദുറഹിമാനെ എം.എല്‍.എമാരായ ടി.വി ഇബ്രാഹിം, പി. അബ്ദുല്‍ഹമീദ് മാസ്റ്റര്‍ എന്നിവര്‍  യോഗത്തില്‍ അഭിനന്ദിച്ചു.യോഗത്തില്‍ എം.എല്‍.എമാരായ ടി.വി ഇബ്രാഹിം, പി. അബ്ദുല്‍ഹമീദ് മാസ്റ്റര്‍,  ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്‍.എം മെഹറലി, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ. ശ്രീകുമാര്‍, കെ.ലത, തദ്ദേശ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി.കെ മുരളി, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. മുഹമ്മദ് അലി, ഭുവുടമകള്‍, സമര സമിതി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സാമൂഹികാഘാത പഠനത്തിന് ബുധനാഴ്ച തുടക്കമാവുംകരിപ്പൂര്‍ വിമാനത്താവളത്തിലെ  റണ്‍വെ എന്‍ഡ് സേഫ്റ്റി ഏരിയ (ആര്‍ ഇ എസ് എ) വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂ...
Other

തോട്ടിലെ വെള്ളം ഉപയോഗിച്ച് ചായയും ശീതള പാനീയവും; കട പൂട്ടിച്ചു

കൊണ്ടോട്ടി : വലിയ തോട്ടിലെ വെള്ളം കൊണ്ട് ചായയും ശീതള പാനീയവും നല്‍കുന്ന കച്ചവടക്കാരനെ പിടികൂടി കൊണ്ടോട്ടി നഗരസഭ കൗണ്‍സിലര്‍. കരിപ്പൂര്‍ വിമാനത്താവള റോഡ് അരികില്‍ പ്രവര്‍ത്തിക്കുന്ന ചായക്കടയിലാണ് തോട്ടിലെ വെള്ളം ഉപയോഗിക്കുന്നതായി 38-ാം വാര്‍ഡ് കൗണ്‍സിലര്‍ അലി വെട്ടോടന്റെ ശ്രദ്ധയിൽ പെട്ടത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. നഗരസഭക്ക് കീഴിലുള്ള റോഡുകളുടെ സര്‍വ്വേ നടത്തിപ്പിനായാണ് പരിസരത്ത് വാര്‍ഡ് കൗണ്‍സിലര്‍ എത്തിയത്. ഇതിനടിയിലാണ് നിരവധി തവണ തോട്ടില്‍ നിന്ന് വെള്ളമെടുത്ത് ജീവനക്കാരന്‍ കടയിലേക്ക് പോകുന്നത് കൗണ്‍സിലര്‍ കണ്ടത്. തുടര്‍ന്ന് പരിശോധിക്കുകയായിരുന്നു. ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ച് നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ആരോഗ്യ വകുപ്പ് കട അടപ്പിച്ചു. ...
Crime

വിക്സ് ബോട്ടിലിൽ സ്വർണം കടത്തിയ കരിപ്പൂർ സ്വദേശി പിടിയിൽ

വിക്സ് ബോട്ടിലിൽ സ്വർണം കടത്താൻ ശ്രമിച്ചയാൾ കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ. കുവൈറ്റിൽ നിന്നെത്തിയ കരിപ്പൂർ സ്വദേശി നയാൻ കാസിം ആണ് പിടിയിലായത്. 226 ഗ്രാം സ്വർണമാണ് കസ്റ്റംസ് പരിശോധനയിൽ പിടികൂടിയത്. വിക്സ് ബോട്ടിലിനുളളിൽ സ്വർണകമ്പികളാക്കി ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. സ്വർണം കടത്താൻ പുതിയ വഴികളിലൂടെ ശ്രമിക്കുന്നതിന്റെ തെളിവാണിതെന്ന് കസ്റ്റംസ് സൂചിപ്പിച്ചു. ശരീരത്തിന്റെ രഹസ്യ ഭാഗത്ത് സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശി മുഹമ്മദ് ഹാരിസും പിടിയിലായി. അബുദാബിയിൽ നിന്നെത്തിയ ഇയാളിൽ നിന്ന് 1014 ഗ്രാം സ്വർണം പിടികൂടി. ...
error: Content is protected !!