Friday, August 15

Tag: കറന്റ് പോയാൽ ആശുപത്രി ഇരുട്ടിൽ

വൈദ്യുതി മുടങ്ങി; താലൂക്ക് ആശുപത്രിയിൽ ചികിത്സ മൊബൈൽ ഫോൺ വെളിച്ചത്തിൽ
Other

വൈദ്യുതി മുടങ്ങി; താലൂക്ക് ആശുപത്രിയിൽ ചികിത്സ മൊബൈൽ ഫോൺ വെളിച്ചത്തിൽ

ആശുപത്രി ഇരുട്ടിൽ കഴിയുമ്പോൾ എച്ച് എം സി അംഗങ്ങൾ ടൂറിലെന്ന് തിരൂരങ്ങാടി : താലൂക്ക് ആശുപത്രിയിലെ ജനറേറ്റർ 4 മാസമായിട്ടും നന്നാക്കാത്തതിനാൽ വൈദ്യുതി മുടങ്ങിയാൽ ആശുപത്രി ഇരുട്ടിൽ. ഇന്നലെ വൈകുന്നേരം മുതലാണ് ആശുപത്രി ഇരുട്ടിലായത്. ആശുപത്രിക്ക് സമീപത്തെ വൈദ്യുതി പോസ്റ്റ് വാഹനമിടിച്ച് തകർന്നിരുന്നു. ഇതോടെ പരിസരത്തെല്ലാം വൈദ്യുതി മുടങ്ങി. ആശുപത്രിയിലും വൈദ്യുതി മടങ്ങിയിരുന്നു. ഐ. സി യു, കാഷ്വാലിറ്റി ഉൾപ്പെടെയുള്ള ചില സ്ഥലങ്ങളിൽ ഇൻവേർട്ടർ ഉണ്ടായിരുന്നെങ്കിലും ചിലത് നിശ്ചിത സമയം കഴിഞ്ഞപ്പോൾ നിശ്ചലമായി. വാർഡുകളിൽ ഉൾപ്പെടെ ഇരുട്ടായി. രോഗികളുടെ കൂടെയുള്ളവരുടെയും ജീവനക്കാരുടെയും മൊബൈൽ ഫോൺ വെളിച്ചത്തിലാണ് ചികിത്സ നടത്തിയത്. വൈദ്യുതി ഇല്ലാത്തതിനാൽ രോഗികളും ജീവനക്കാരും ഒരുപോലെ പ്രയാസപ്പെട്ടു. അതേ സമയം ആശുപത്രി ഇരുട്ടിൽ കഴിയുമ്പോഴും എച്ച് എം സി അംഗങ്ങളും ജീവനക്കാരും ടൂർ പോയിരിക്കുകയാണെന്നു ആം ആദ്മി ഭ...
error: Content is protected !!