Friday, August 15

Tag: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി

ഒരേ സമയം രണ്ട് ബിരുദം: നിര്‍ദേശം സമര്‍പ്പിക്കാന്‍ കാലിക്കറ്റില്‍ സമിതി
Education

ഒരേ സമയം രണ്ട് ബിരുദം: നിര്‍ദേശം സമര്‍പ്പിക്കാന്‍ കാലിക്കറ്റില്‍ സമിതി

തേഞ്ഞിപ്പലം : യു.ജി.സിയുടെ പുതുക്കിയ നിയമാവലിപ്രകാരം ടു ഡിഗ്രി പ്രോഗ്രാമുകള്‍ തുടങ്ങുന്നതിന് നിര്‍ദേശങ്ങള്‍ നല്‍കാന്‍ കാലിക്കറ്റ് സര്‍വകലാശാലാ അക്കാദമിക് കൗണ്‍സില്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചു. സിന്‍ഡിക്കേറ്റംഗം ഡോ. പി. റഷീദ് അഹമ്മദ് കണ്‍വീനറായ സമിതിയില്‍ ഡോ. പി.പി. പ്രദ്യുമ്‌നന്‍, ഡോ. കെ. പ്രദീപ് കുമാര്‍, ഡോ. പി. സുശാന്ത്, ഡോ. ടി. മുഹമ്മദ് സലീം, ഡോ. സാബു ടി. തോമസ് എന്നിവര്‍ അംഗങ്ങളാണ്. ഒരേ സമയം റഗുലറായോ വിദൂര ഓണ്‍ലൈന്‍ വഴിയോ ഈ രണ്ടു വിഭാഗത്തിലുമായോ ബിരുദപഠനത്തിന് അവസരം നല്‍കുന്നതാണ് ടു ഡിഗ്രി പ്രോഗ്രാം. വയനാട് വൈത്തിരിയിലെ ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റില്‍ പ്ലസ്ടു യോഗ്യതയില്ലാതെ ബിരുദപ്രവേശനം നേടിയ വിദ്യാര്‍ഥിയുടെ പ്രവേശനത്തിന് അംഗീകാരം നല്‍കേണ്ടെന്ന് യോഗം തീരുമാനിച്ചു. അനധികൃത പ്രവേശനം നല്‍കിയ സ്ഥാപനത്തിനെതിരെ നടപടിയെടുക്കാന്‍ സിന്‍ഡിക്കേറ്റിനെ ചുമതലപ്പെടുത്തി. 2014-15 അധ്യ...
university

സേവനങ്ങള്‍ ഒരു കുടക്കീഴിലാകും
പരീക്ഷാഭവനില്‍ വിവിധോദ്ദേശ്യഹാള്‍ ഒരുങ്ങുന്നു

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലാ പരീക്ഷാഭവനിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സേവനങ്ങളെല്ലാം ഒരേയിടത്ത് നിന്ന് ലഭിക്കാനായി സജ്ജമാക്കുന്ന വിവിധോദ്ദേശ്യ ഹാള്‍ അടുത്ത മാസം തുറക്കും. സിന്‍ഡിക്കേറ്റ് തീരുമാനപ്രകാരം കൂടുതല്‍ വിദ്യാര്‍ഥി സൗഹൃദനടപടികള്‍ പുരോഗമിക്കുകയാണെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്വിന്‍ സാംരാജ് പറഞ്ഞു. പരീക്ഷാഭവന്‍ വളപ്പിലെ പഴയ ഇ.പി.ആര്‍. കെട്ടിടത്തിലാണ് പുതിയ മള്‍ട്ടി പര്‍പ്പസ് ഹാള്‍ ഒരുങ്ങുന്നത്. നിലവില്‍ പരീക്ഷാഭവന്റെ പ്രധാന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഫ്രണ്ട് ഓഫീസ് കൂടുതല്‍ സൗകര്യങ്ങളോടെ ഈ സംവിധാനത്തിന്റെ ഭാഗമായി മാറും. എട്ട് ബ്രാഞ്ചുകളെ പ്രതിനിധീകരിച്ച് എട്ട് കൗണ്ടറുകളുണ്ടാവും. ഓരോന്നിലും ഒരു സെക്ഷന്‍ ഓഫീസറും മൂന്ന് അസിസ്റ്റന്റുമാരും ഉണ്ടാകും. രണ്ട് കിയോസ്‌കുകളും ഇലക്ട്രോണിക് ടോക്കണ്‍ സംവിധാനവും ഒരുക്കും. പരീക്ഷാഭവന്‍ സേവനങ്ങള്‍ക്കായി അപേക്ഷിക്കേണ്ട വിധം വ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ഓഡിറ്റ് കോഴ്‌സ് പരീക്ഷ കാലിക്കറ്റ് സര്‍വകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗം ബി.എ., ബി.കോം., ബി.ബി.എ. വിദ്യാര്‍ത്ഥികളുടെ ഒന്നു മുതല്‍ നാലു വരെ സെമസ്റ്ററുകളുടെ ഭാഗമായുള്ള ഓഡിറ്റ് കോഴ്‌സ് പരീക്ഷ 16 മുതല്‍ 24 വരെ ഓണ്‍ലൈനായി നടക്കും. എസ്.ഡി.ഇ. വെബ്‌സൈറ്റില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുള്ള എം.സി.ക്യു. അടിസ്ഥാനമാക്കിയാണ് പരീക്ഷ നടത്തുന്നത്. പരീക്ഷയുടെ വിശദമായ ഷെഡ്യൂളും മറ്റ് വിശദാംശങ്ങളും എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2400288, 2407356, 2407494.      പി.ആര്‍. 1025/2023 ഓഡിറ്റ് കോഴ്‌സ് മാതൃകാ പരീക്ഷ എസ്.ഡി.ഇ., ബി.എ., ബി.കോം., ബി.ബി.എ. വിദ്യാര്‍ത്ഥികളുടെ ഓഡിറ്റ് കോഴ്‌സ് ഓണ്‍ലൈന്‍ മാതൃകാ പരീക്ഷ 15-ന് രാവിലെ 8.30 മുതല്‍ രാത്രി 11 മണി വരെ നടക്കും. ഈ സമയപരിധിക്കുള്ളില്‍ ഏതു സമയത്തും വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍....
university

കാലിക്കറ്റില്‍ ബി.എഡ്. പ്രവേശനം:
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വ്വകലാശാല 2023 അധ്യയന വര്‍ഷത്തിലേക്കുള്ള ബി.എഡ്. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂണ്‍ രണ്ടിന് ആരംഭിച്ചു. (http://admission.uoc.ac.in) അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി 16.06.2023. അപേക്ഷാ ഫീസ് - SC/ST 210/- രൂപ, മറ്റുള്ളവര്‍ 685/- രൂപ. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിന്റെ ആദ്യ ഘട്ടത്തില്‍ CAP IDയും പാസ്‌വേഡും മൊബൈലില്‍ ലഭ്യമാകുന്നതിനുവേണ്ടി അപേക്ഷകര്‍ http://admission.uoc.ac.in/B.Ed. 2023/ ->Apply Now എന്ന ലിങ്കില്‍ അവരുടെ അടിസ്ഥാന വിവരങ്ങള്‍ നല്‍കേണ്ടതാണ്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ തുടക്കത്തില്‍ മൊബൈല്‍ നമ്പര്‍ ശരിയായി നല്‍കാത്തതിനാല്‍ CAP ID, സെക്യൂരിറ്റി കീ എന്നിവ ലഭ്യമാകാത്ത സാഹചര്യം ഒഴിവാക്കുന്നതിനായി മൊബൈല്‍ നമ്പര്‍ ഓ.ടി.പി (One Time Password) വെരിഫിക്കേഷന്‍ നടപ്പിലാക്കിയിട്ടുണ്ട്. ആയതിനാല്‍ രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ അവരുട...
error: Content is protected !!