അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ അധ്യാപകനെ അറസ്റ്റ് ചെയ്തു
കല്‍പകഞ്ചേരി : അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ അധ്യാപകൻ അറസ്റ്റില്‍.വടകര സ്വദേശി ബല്‍രാജ് ആണ് അറസ്റ്റിലായത്. കല്‍പകഞ്ചേരി പോലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കല്ലിങ്ങല്‍ എംഎസ്‌എംഎച്ച്‌എസ്‌എസിലെ അധ്യാപകനാണ് ബല്‍രാജ്. ഇയാള്‍ക്കെതിരെ ജുവനൈല്‍ ആക്‌ട് പ്രകാരം കേസെടുത്തിരുന്നു. കുട്ടിയുടെ മൊഴി അടക്കം രേഖപ്പെടുത്തിയ ശേഷം അധ്യാപകനെ വെള്ളിയാഴ്ചയതന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.വെള്ളിയാഴ്ച ക്ലാസിലെ ബെഞ്ചിലിരുന്ന് നോട്ടുബുക്കില്‍ എഴുതുമ്പോഴാണ് പിന്നിലൂടെ വന്ന അധ്യാപകൻ കുട്ടിയെ ചൂരലുകൊണ്ട് അടിച്ചത്. തുടർന്ന് അടിയേറ്റ കൈകൊണ്ട് തന്നെ കുട്ടിയെ ബോർഡില്‍ എഴുതിപ്പിച്ചു.
കൈയ്ക്ക് വേദനയുണ്ടെന്ന് കുട്ടി പറഞ്ഞെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോകാൻ അധ്യാപകൻ തയാറായില്ല. സംഭവം വലിയ പ്രശ്നമായെന്ന് മനസ്സിലാക്കിയതോടെ അധ്യാപകർ കുട്ടിയെ വീട്ടില്‍ എത്തിച്ചു. രക്ഷിതാക്കള്‍ ആണ് കുട്ടിയെ ...

