Wednesday, August 20

Tag: കുറ്റിപ്പുറം

ചക്കയിടാൻ പ്ലാവിൽ കയറുന്നതിനിടെ കിണറ്റിൽ വീണയാൾ മരിച്ചു
Accident

ചക്കയിടാൻ പ്ലാവിൽ കയറുന്നതിനിടെ കിണറ്റിൽ വീണയാൾ മരിച്ചു

കുറ്റിപ്പുറം ∙ ചക്കയിടാൻ പ്ലാവിൽ കയറുന്നതിനിടെ കിണറ്റിലേക്ക് വീണ യുവാവ് മരിച്ചു. കുറ്റിപ്പുറം പകരനെല്ലൂർ വലിയാക്കത്തൊടി അബ്ദുല്ലക്കോയ (ബാപ്പു–45) ആണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കബറടക്കം ഇന്നു രാവിലെ പകരനെല്ലൂർ ജുമാ മസ്ജിദിൽ. കെഎംസിടി കോളജിലെ ഡ്രൈവറായിരുന്നു. ശനിയാഴ്ച ഉച്ചയോടെ കോണി ഉപയോഗിച്ച് വീടിനു സമീപത്തെ പ്ലാവിൽ കയറുന്നതിനിടെയാണു സമീപത്തെ കിണറ്റിലേക്കു വീണത്. നാട്ടുകാർ രക്ഷപ്പെടുത്തി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ മരിച്ചു. ഭാര്യ ഹസീന. മക്കൾ: അഫ്‌ലഹ്, അസ്‌ല, റാഫിക്ക്....
Accident, Breaking news

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എട്ട് മാസം പ്രായമുള്ള കുട്ടി മരിച്ചു

കുറ്റിപ്പുറം . ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എട്ട് മാസം പ്രായമുള്ള കുട്ടി മരിച്ചു. കുറ്റിപ്പുറം പാഴൂർ തിരുനാവായ കളത്തിൽ വെട്ടത്ത് വളപ്പിൽ മുഹമ്മദ് റാഫി - റമീഷ എന്നിവരുടെ മകൾ റിഷ ഫാത്തിമ ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയ ഉടനെ കുറ്റിപ്പുറം, വളാഞ്ചേരി , കോട്ടക്കൽ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപതികളിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ 3.30 ന് മരിച്ചു....
error: Content is protected !!