Wednesday, December 17

Tag: കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

പരപ്പനങ്ങാടിയിൽ പെയിന്റിങ്ങ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു
Accident

പരപ്പനങ്ങാടിയിൽ പെയിന്റിങ്ങ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു

പരപ്പനങ്ങാടി : പെയിൻ്റിംങ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് കാൽ വഴുതി വീണ് ബീഹാർ സ്വദേശി മരിച്ചു. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടടുത്താണ് സംഭവം.പരപ്പനങ്ങാടി പുത്തരിക്കലിലെ വ്യാപാര സ്ഥാപനത്തിന് മുകളിൽ പെയിൻ്റിംങ് ജോലിക്കിടെ താഴെ വീണാണ് അപകടം. ബീഹാറിലെ കജേത ദക്ഷിൺതോല പോസ്റ്റ് സാറാ ഇസ്താ ബറാർ വാർഡ് 9 കജേതല സ്വദേശി മുഹമ്മദ് ഹജ്റത്ത് അലി (29) ആണ് മരിച്ചത്. കെട്ടിടത്തിൽ നിന്ന് വീണതിനെ തുടർന്ന് പരപ്പനങ്ങാടിയിലേയും തിരൂരങ്ങാടിയിലേയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്....
Accident, Breaking news

ചെന്നൈ യിൽ കെട്ടിടത്തിൽ നിന്ന് വീണ് തിരൂരങ്ങാടി സ്വദേശിയായ യുവാവ് മരിച്ചു

ചെന്നൈ യിൽ കെട്ടിടത്തിൽ നിന്ന് വീണ് തിരൂരങ്ങാടി സ്വദേശിയായ യുവാവ് മരിച്ചു.തിരൂരങ്ങാടി താഴെച്ചിന സഹകരണ റോഡ് സ്വദേശി തടത്തിൽ ജംഷീറിന്റെ മകൻ മിൻഹജ് (19) ആണ് മരിച്ചത്. ഇന്നലെ രാത്രി ചെന്നൈയിൽ മയിലാടുത്തുരയ് എന്ന സ്ഥലത്ത് വെച്ചാണ് സംഭവം. ഇവിടെ ഫുട് വെയർ ഷോപ്പിലെ ജീവനക്കാരനാണ് മിൻഹാജ്. ഷോപ് അടച്ച ശേഷം താമസ സ്ഥലത്ത് കെട്ടിടത്തിന്റെ ഓപ്പണ് ടെറസിൽ നിന്ന് അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. മാതാവ്: ഫബീന. സഹോദരങ്ങൾ : നഫീസത്ഉൽ മിസ്രിയ, മിദ് ലാജ്, മിൻ ഷാദ്‌...
Obituary

പരപ്പനങ്ങാടിയിൽ കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു

പരപ്പനങ്ങാടി : കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു. പരപ്പനങ്ങാടി ആലുങ്ങൽ ബീച്ചിൽ ബാപ്പാലിന്റെ പുരക്കൽ കുഞ്ഞിമോന്റെ മകൻ ശിഹാബ് (40) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ചെട്ടിപ്പടി മൽസ്യ മാർക്കറ്റിന് സമീപത്തെ കെട്ടിടത്തിൽ നിന്ന് വീണ നിലയിലായിരുന്നു. പരപ്പനങ്ങാടി 41 ഡിവിഷൻ കൗണ്സിലർ ബി.പി.ഷാഹിദായുടെ സഹോദരനാണ് ശിഹാബ്....
error: Content is protected !!