മികച്ച നഗരസഭ ചെയർമാനുള്ള മഹാത്മജി പുരസ്‌കാരം തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടിക്ക്
തിരുവനന്തപുരം: മികച്ച മുൻസിപ്പൽ ചെയർമാനുള്ള മഹാത്മജി പുരസ്‌കാരം തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടിക്ക്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ പുരസ്‌കാരം കെ.പി.മുഹമ്മദ് കുട്ടിക്ക് കൈമാറി. ചടങ്ങിൽ മന്ത്രി സജി ചെറിയാൻ ഉൾപ്പെടെയുള്ളവർ പ്രസംഗിച്ചു.
തിരൂരങ്ങാടി ടുഡേ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/IqwrriGKsEt35XJcB4BLbJ?mode=ems_copy_t
കഴിഞ്ഞ 2 തവണ മികച്ച മുൻസിപ്പാലിറ്റി ക്കുള്ള സംസ്ഥാന സർക്കാരിന്റെ സ്വരാജ് പുരസ്‌കാരം തിരൂരങ്ങാടി നഗരസഭക്ക് ലഭിച്ചിരുന്നു. ആദ്യ തവണ രണ്ടാം സ്ഥാനവും തുടർന്ന് ഒന്നാം സ്ഥാനവും ആണ് ലഭിച്ചത്. വേൾഡ് കെ എം സി സി പ്രസിഡന്റ് കൂടിയാണ് ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി. മുഹമ്മദ് കുട്ടിയെ നഗരസഭ കൗണ്സിലും മുസ്ലിം ലീഗ് കമ്മിറ്റിയും അഭിനന്ദിച്ചു....