Monday, October 13

Tag: കൊടിഞ്ഞിയിൽ ബൈക്ക് കത്തിച്ചു

വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തിനശിച്ച നിലയിൽ
Other

വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തിനശിച്ച നിലയിൽ

തിരൂരങ്ങാടി : വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തിയ നിലയിൽ കണ്ടെത്തി. കൊടിഞ്ഞി കടുവാളൂർ സ്വദേശി പട്ടേരികുന്നത്ത് അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള കെഎൽ 55 എസ് 350 രജിസ്ട്രേഷൻ നമ്പറിലുള്ള ബൈക്കാണ് കത്തി നശിച്ചത്. ശനിയാഴ്ച രാവിലെ അഞ്ചോടെയാണ് കത്തിയ നിലയിൽ കണ്ടത്.സിപിഐ എം നന്നമ്പ്ര ലോക്കൽ കമ്മിറ്റിയംഗം പി സുബൈറിന്റെ സഹാേദരനാണ് അഷ്റഫ്. കൊടിഞ്ഞി മേഖലയിലെ വയൽ നികത്തലിനെതിരെ സുബൈർ നിരവധി പരാതികൾ അധികൃതർക്ക് നൽകിയിരുന്നു. ഭൂമാഫിയയുടെ ഇടപെടലാണ് ഇതെന്ന് സംശയിക്കുന്നതായി സിപിഐ എം നേതൃത്വം പറഞ്ഞു.സുബൈറിന്റെ ബൈക്കിനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ തിരൂരങ്ങാടി പൊലീസിൽ പരാതി നൽകി...
error: Content is protected !!