Sunday, December 28

Tag: കോഴിക്കോട് സർവകലാശാല

കാട്ടുതെച്ചികളുടെ അപൂർവ്വ ശേഖരവുമായി കാലിക്കറ്റ് സർവകലാശാലാ സസ്യോദ്യാനം
university

കാട്ടുതെച്ചികളുടെ അപൂർവ്വ ശേഖരവുമായി കാലിക്കറ്റ് സർവകലാശാലാ സസ്യോദ്യാനം

കാലിക്കറ്റ് സർവകലാശാലാ സസ്യോദ്യാന പ്രദർശനത്തിന്റെ ഭാഗമായി കാട്ടുതെച്ചികളുടെ അപൂർവശേഖരങ്ങൾക്കായുള്ള പ്രത്യേക സംരക്ഷണ വിഭാഗം രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ലോകത്താകെ 561 ഓളം സ്പീഷീസുകളുള്ള ഇക്സോറ ജനുസിൽ പെടുന്ന കാട്ടുതെച്ചികളിൽ ഇന്ത്യയിൽ നിന്ന് 44 ഇനങ്ങളാണുള്ളത്. ഇവയിലെ ഇരുപതോളം വരുന്ന തദ്ദേശ വിഭാഗങ്ങൾ ഉൾപ്പെടെ വൈവിധ്യമാർന്ന തെച്ചികളുടെ ശേഖരമാണ് സസ്യോദ്യാനത്തിൽ പ്രത്യേകമായി ഒരുക്കിയിട്ടുള്ളത്. ബോട്ടണി പഠനവകുപ്പിലെ സീനിയർ പ്രൊഫസർ സന്തോഷ് നമ്പിയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ കാട്ടുതെച്ചികളിൽ ഗവേഷണം നടത്തുന്ന തൃശ്ശൂർ സ്വദേശിനിയായ കെ.എച്ച്.  ഹരിഷ്മ യും സംഘവുമാണ് ഈ അപൂർവ്വ ഇനങ്ങളെ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ മേഘാലയ, ആസാം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്നും പശ്ചിമഘട്ടം ഉൾപ്പെട്ട ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമായി ശേഖരിച്ചത്. ഈ ജനുസിന്റെ വർഗീ...
Education

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പുരസ്‌കാരം

ദേശീയതലത്തില്‍ മികവുതെളിയിച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ 'മിനിസ്റ്റേഴ്‌സ് അവാര്‍ഡ് ഫോര്‍ എക്‌സലന്‍സ്' മന്ത്രി ഡോ. ആര്‍. ബിന്ദുവില്‍ നിന്ന് കാലിക്കറ്റ് സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യൻ ഏറ്റുവാങ്ങി. സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പും സ്റ്റേറ്റ് ലെവല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ കേരളയും (എസ്.എല്‍.ക്യു.എ.സി.) ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. 2024 വര്‍ഷത്തെ എന്‍.ഐ.ആര്‍.എഫ്. റാങ്കിങ്, യു.ജി.സിയുടെ 'നാക്' പരിശോധനയില്‍ എ പ്ലസ് ഗ്രേഡ് നേട്ടം എന്നിവ പരിഗണിച്ചാണ് കാലിക്കറ്റിന് പുരസ്‌കാരം. കാലടി സംസ്‌കൃത സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. കെ.കെ. ഗീതാകുമാരി, സര്‍വകലാശാലാ ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. അബ്രഹാം ജോസഫ്, സിന്‍ഡിക്കേറ്റഗം ഡോ. ടി. മുഹമ്മദ് സലീം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഫോട്ടോ : 'മിനിസ്റ്റേഴ്‌സ് അവാര്‍ഡ് ഫോര്‍ എക്‌സലന്‍സ്' മന്ത്രി ഡോ. ആര്‍. ബി...
error: Content is protected !!