Sunday, August 30

Tag: കർഷക സംഘം

ഇടതുപക്ഷം തോറ്റതിൽ ഏറ്റവും പ്രയാസമനുഭവിക്കുന്നത് ലീഗുകാർ : വിജയരാഘവൻ
Politics

ഇടതുപക്ഷം തോറ്റതിൽ ഏറ്റവും പ്രയാസമനുഭവിക്കുന്നത് ലീഗുകാർ : വിജയരാഘവൻ

വേങ്ങര: കേരളത്തിൽ ഇടതുപക്ഷം തോറ്റതിൽ ഏറ്റവും കൂടുതൽ പ്രയാസം അനുഭവിക്കുന്നത് മുസ്‌ലീം ലീഗ് കാരാണെന്ന് സിപിഐ - എം , പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ . വേങ്ങര കേരള കർഷക സംഘം ജില്ലാ സമാപന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിമാർ അടങ്ങുന്ന മുസ്‌ലിം ലീഗ് നേതൃത്വം ഇപ്പോൾ വന്ദേ മാതരം മുഴുവൻ ചൊല്ലാൻ കാണാതെ പഠിക്കുകയൊണ്. ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളെ പ്രതിരോധിക്കാൻ മുമ്പിൽ നിന്നത് പിണറായി സർക്കാരായിരുന്നു. വലതുപക്ഷം ശക്തിപ്പെടുന്നിടത്ത് ന്യൂനപക്ഷം ഇല്ലാതാവുന്നതാണ് നാം കാണുന്നത്.സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ ലീഗുകാർ സന്തോഷ പ്രകടനം നടത്തി. എന്നാൽ അമേരിക്ക കൂടുതൽ ബോംബ് വർഷിച്ചത്, ഇറാക്ക്, അഫ്ഗാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലാണ് അതുപോലെ ഇന്ത്യയിലെ വലതുപക്ഷം ന്യൂന പക്ഷങ്ങൾക്കെതിരായ അക്രമണം നടത്തിക്കൊണ്ടിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ വി എം ഷൗക്കത്ത് അധ്യക്ഷനായി. സിപിഐ - എം ...
Obituary

മുസ്ലിം ലീഗ് നേതാവ് കെ കെ നഹ അന്തരിച്ചു

പരപ്പനങ്ങാടി : മുസ്ലിം ലീഗ് നേതാവും സ്വതന്ത്ര കർഷക സംഘം മലപ്പുറം ജില്ല ജനറൽ സെക്രട്ടറിയുമായ ചെട്ടിപ്പടിയിലെ കുട്ടിക്കമ്മു നഹ എന്ന കെ കെ നഹ (73) അന്തരിച്ചു.കബറടക്കം ഇന്ന് 11 ന് ആനപ്പടി ജുമാ മസ്ജിദിൽ.മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി, മുസ്ലിം ലീഗ് തിരൂരങ്ങാടി മണ്ഡലം ജനറൽ സെക്രട്ടറി, കർഷക സംഘം സംസ്‌ഥാന സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിരുന്നു.ഭാര്യ, പാലക്കാട്ട് തിത്തീമ കൊടിഞ്ഞി.മക്കൾ: സാജിത് (കേബിൾ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ- സി ഒ എ ജില്ലാ സെക്രട്ടറി, സി ടി വി ചാനൽ ഡയറക്ടർ), സഹീർ (ചെമ്മാട് ഇലക്ട്രിക്കൽസ്, ചെമ്മാട്), ഷമീം (സേവാ മന്ദിർ ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപകൻ), സബീന, സുഫീത.മരുമക്കൾ: ഹംസ കൂമണ്ണ, അബൂബക്കർ സിദ്ധീഖ് വാഴക്കാട്, എ. പി.റുബീന എ ആർ നഗർ, റംല ചെട്ടിപ്പടി....
error: Content is protected !!