Sunday, January 25

Tag: ചെറുപ്പാറ

കൊടിഞ്ഞി ചെറുപ്പാറ ജുമാ മസ്ജിദ് പാണക്കാട് സാദിഖലി ശിഹാബ്  തങ്ങൾ ഉദ്ഘാടനം ചെയ്തു
Other

കൊടിഞ്ഞി ചെറുപ്പാറ ജുമാ മസ്ജിദ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

പള്ളികൾ സാമൂഹിക സുരക്ഷിതത്വത്തിന്റെ കേന്ദ്രങ്ങളാവണം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തിരൂരങ്ങാടി: മസ്ജിദുകൾ വെറും പ്രാർത്ഥനാ കേന്ദ്രങ്ങൾ മാത്രമല്ലെന്നും, അവ അതത് പ്രദേശങ്ങളിലെ സാമൂഹിക സുരക്ഷിതത്വത്തിന്റെ കേന്ദ്രങ്ങളായി മാറണമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. നവീകരിച്ച കൊടിഞ്ഞി ചെറുപ്പാറ മുഹിയുദ്ദീൻ മസ്ജിദിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.മഹല്ലുകളിലെ ജനങ്ങളുടെ ജീവിതസാഹചര്യങ്ങൾ നിരീക്ഷിക്കാനും, അവർക്ക് ആവശ്യമായ സഹായങ്ങൾ ക്രിയാത്മകമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കാനും പള്ളികൾക്ക് സാധിക്കണമെന്ന് തങ്ങൾ ഓർമ്മിപ്പിച്ചു.മതസൗഹാർദ്ദത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം തന്റെ പ്രസംഗത്തിൽ പ്രത്യേകം പരാമർശിച്ചു.ഇതര സമുദായങ്ങളിൽ ഉള്ളവരും നമ്മുടെ സഹോദരങ്ങളാണ്. റമദാൻ മാസത്തിൽ നടത്തുന്ന റിലീഫ് പ്രവർത്തനങ്ങളിലും മറ്റും അവരെക്കൂടി ചേർത്തുപിടിക്കാൻ നാം തയ്യാറാകണം.റമദാൻ മു...
Local news

കൊടിഞ്ഞിയിൽ വയൽ നികത്തുന്നത് തടഞ്ഞ സിപിഎം പ്രവർത്തകരെ അക്രമിച്ചതായി പരാതി

നന്നമ്പ്ര : അനധികൃതമായി വയൽ നികത്താൻ ശ്രമം തടഞ്ഞ സിപിഐ എം പ്രവർത്തകരെ മർദിച്ചു. സിപിഐ എം നന്നമ്പ്ര ലോക്കൽ കമ്മിറ്റിയംഗം പാട്ടേരി കുന്നത്ത് സുബെർ (39) പള്ളിയാളി സൽമാൻ (39) എന്നിവരെയാണ് ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിലുളള ഭൂമാഫിയ സംഘം ആക്രമിച്ചത്.ബുധനാഴ്ച രാവിലെ കൊടിഞ്ഞി ചെറുപാറയിലാണ് സംഭവം റിയാസ് പൂവാട്ടിൽ ഉടമസ്ഥതയിലുള്ള ഭൂമി തരം മാറ്റാനുള്ള ശ്രമം തടഞ്ഞതാണ് ആക്രമണത്തിന് പിന്നിൽ. അനധികൃതമായി വയൽ നികത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ രാവിലെ കൃഷി ഓഫീസർ, വില്ലേജ് അധികൃതർ, പൊലീസ് എന്നിവർ സംഭവ സ്ഥലത്ത് എത്തിയിരുന്നു.ഭൂമി ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതാണെന്നും അപേക്ഷ സമർപ്പിച്ചതിന് ശേഷമുള്ള നടപടികൾ കഴിഞ്ഞാൽ മാത്രമേ നികത്തുന്നതടക്കമുള്ള പ്രവൃത്തി നടത്താൻ പാടൊള്ളൂ എന്നായിരുന്നു അധികൃതർ അറിയിച്ചത്. എന്നാൽ ഉദ്യോഗസ്ഥർ പോയതിനെ തുടർന്ന് കല്ലും മണ്ണും ഇറക്കാനുള്ള ശ്രമം നടന്നു. ഇത...
Obituary

കൊടിഞ്ഞിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : കൊടിഞ്ഞി ചെറുപ്പാറയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് നാഗപട്ടണം സ്വദേശിയായ അറമുഖത്തിന്റെ മകൻ പുഷ്പരാജ് തങ്കരാസു (25) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 6.30ന് ആണ് സംഭവം. ചെറുപ്പാറയിലെ വാടക ക്വാർടേഴ്‌സിന് പിന്നിലുള്ള ശുചിമുറിയിൽ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി...
error: Content is protected !!