Friday, August 15

Tag: ജില്ലാ ആശുപത്രി

പെരിന്തൽമണ്ണ ബ്ലഡ് ബാങ്കിലേക്ക് വിവിധ തസ്തികകളിൽ നിയമനം
Job

പെരിന്തൽമണ്ണ ബ്ലഡ് ബാങ്കിലേക്ക് വിവിധ തസ്തികകളിൽ നിയമനം

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ബ്ലഡ് ബാങ്ക് മാനേജിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ബ്ലഡ് ബാങ്കിലേക്ക് ദിവസ വേതനത്തിൽ വിവിധ തസ്തികകളിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. താൽകാലികാടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. മെഡിക്കൽ ഓഫീസർ (യോഗ്യത: എം.ബി.ബി.എസും ഒരു വർഷത്തെ ബ്ലഡ് ബാങ്കിൽ പ്രവൃത്തി പരിചയവും), അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റൻറ് (ജൂനിയർ സപ്രണ്ടോ അതിന് മുകളിലുള്ള തസ്തികയിൽ നിന്ന് വിരമിച്ച ആരോഗ്യ ജീവനക്കാർ), കോർഡിനേറ്റർ (എം.ബി.എ/ബി.ബി.എ), ക്ലർക്ക് (ബി.കോം, പി.ജി.ഡി.സി.എ), ടെക്‌നിക്കൽ സൂപ്പർവൈസർ (ബി.എസ്.സി എം.എൽടി/ഡി.എം.എൽ.ടി കൂടെ ആറ് മാസത്തിലധികം ബ്ലഡ് ബാങ്ക് പ്രവൃത്തി പരിചയവും), ക്വാളിറ്റി മാനേജർ ആൻഡ് ബ്ലഡ് ബാങ്ക് ടെക്‌നീഷ്യൻ (ബി.എസ്.സി എം.എൽടി/ഡി.എം.എൽ.ടി കൂടെ ആറ് മാസത്തിലധികം ബ്ലഡ് ബാങ്ക് പ്രവൃത്തി പരിചയവും), ടെക്‌നീഷ്യൻ ടെയിനി (ബി.എസ്.സി എം.എൽടി/ഡി.എം.എൽ.ടി), സ്റ്റാഫ് നഴ്‌...
Malappuram

തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഉദര – കരള്‍ രോഗ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സാ ആരംഭിച്ചു

തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഉദര, കരള്‍ രോഗ വിഭാഗത്തിന്റെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സാ കേന്ദ്രം ആരംഭിച്ചു.  ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ   ആദ്യ ഉദര- -കരള്‍രോഗ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സാ കേന്ദ്രമാണിത്. ആധുനിക എന്‍ഡോസ്‌കോപ്പി സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ബ്ലൂ ലൈറ്റ് ഇമേജിങ്, ലിങ്ക്ഡ് കളര്‍ ഇമേജിങ് എന്നീ നൂതന സംവിധാനങ്ങളോടു കൂടിയതാണ്  എന്‍ഡോസ്‌കോപ്പി മെഷീന്‍. ഉദര സംബന്ധമായ കാന്‍സര്‍ നിര്‍ണയം, ബയോപ്‌സിക്കായുള്ള സാംപിള്‍ ശേഖരണം, രക്തം ഛര്‍ദിക്കുന്നവര്‍ക്ക് ഉള്ളിലെ മുറിവ് കെട്ടാനുള്ള സംവിധാനം, വിഴുങ്ങിയ നാണയം പുറത്തെടുക്കല്‍ തുടങ്ങിയവ ഈ മെഷീനിലൂടെ നടത്താനാകും. ഇതിനു പുറമേ കൊളണോസ്‌കോപ്പിയും, ഫൈബ്രോസ്‌കാന്‍ സംവിധാനവും ഇവിടെയുണ്ട്. നിലവില്‍ പകല്‍ മാത്രമാണ് ഇവയെല്ലാം പ്രവര്‍ത്തിക്കുക. ജില്ലാ ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ....
error: Content is protected !!