Monday, December 1

Tag: ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി

ദാറുൽ ഹുദാ നേതൃസ്മൃതി-പ്രാർഥനാ സംഗമം പാണക്കാട് റശീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു
Other

ദാറുൽ ഹുദാ നേതൃസ്മൃതി-പ്രാർഥനാ സംഗമം പാണക്കാട് റശീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

ജീവിത വിശുദ്ധിയാണ് പ്രബോധന മാർഗം: റശീദലി തങ്ങൾ തിരൂരങ്ങാടി : ജീവിത വിശുദ്ധിയാണ് പ്രബോധന മാർഗമാവേണ്ടതെന്നും അറബികളിലൂടെ കേരളത്തിൽ ഇസ്ലാം പ്രചരിച്ചത് അപ്രകാരമാണെന്നും പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങൾ. ജനങ്ങൾ മതത്തെ കുറിച്ച് കൂടുതൽ പഠിക്കാൻ സന്നദ്ധരായതും ഉന്നത സ്ഥാപനങ്ങൾ സ്ഥാപിതമാവാൻ കാരണമായതും ജീവിത വിശുദ്ധി കാത്തുസൂക്ഷിച്ച പൂർവ്വികരുടെ പരിശ്രമമാണെന്നും തങ്ങൾ പറഞ്ഞു. ദാറുൽഹുദാ നേതൃസ്മൃതി-പ്രാർഥനാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈൽ അധ്യക്ഷനായി. ഒമാനിൽ നടന്ന 3-ാമത് ഏഷ്യൻ അറബിക് ഡിബേറ്റ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ഫഹ്മിദ് ഖാൻ, മുഹമ്മദ് ശക്കീബ്, അബ്ദുൽ മുഹൈമിൻ, മുഹമ്മദ് നൂഞ്ഞേരി എന്നിവർക്കുള്ള പുരസ്കാരം തങ്ങൾ നൽകി. ദാറുൽഹുദാ സ്ഥാപക നേതാക്കളായ ഡോ. യു. ബാപ്പുട്ടി ഹാജി, എം.എം ബശീർ മുസ്‌ലിയാർ, സി.എച്ച് ഐദറൂസ് മുസ്‌ല...
Malappuram

‘ശുഊര്‍’: ദാറുല്‍ഹുദാ ദേശീയ മീലാദ് ക്യാമ്പയിന്‍ സമാപനം ഇന്ന്

' തിരൂരങ്ങാടി : പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1500-ാം ജന്മദിനത്തോടനുബന്ധിച്ച് ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി സംഘടിപ്പിക്കുന്ന 'ശുഊര്‍' ദേശീയ മീലാദ് ക്യാമ്പയിനിന്റെ സമാപനം ഇന്ന് രാത്രി ഏഴിന് ദാറുല്‍ഹുദായില്‍ വെച്ച് നടക്കും. സമാപന സമ്മേളനത്തിന്റെ ഭാഗമായി ഇശ്ഖ് മജ്‌ലിസും നടക്കും. ഏപ്രില്‍ 5 ന് തുടക്കം കുറിച്ച ക്യാമ്പയിനിന്റെ ഭാഗമായി വിവിധ യു.ജി കോളേജുകളിലും ഓഫ് കാമ്പസുകളിലും മറ്റും വ്യത്യസ്ത പരിപാടികള്‍ നടന്നു.സമാപന സമ്മേളനം വാഴ്‌സിറ്റി ചാന്‍സലര്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനാകും. സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി മുഖ്യാതിഥിയാകുന്ന പരിപാടിയില്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. ഇശ്ഖ് മജ്‌ലിസിന് സൈനുല്‍ ആബിദീന്‍ ഹുദവി ചേകന്നൂര്‍ നേതൃത്വം നല്‍കും....
Other

ദാറുല്‍ഹുദാ ദേശീയ മീലാദ് ക്യാമ്പയിന് തുടക്കമായി, സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങൾ ഉദ്ഘാടനം ചെയ്തു

പ്രവാചകാനുരാഗം എല്ലാവരുടെയും ജീവിതത്തിലുടനീളം പ്രകടമാകണം: സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ തിരൂരങ്ങാടി: പ്രവാചകൻ തിരുമേനി മുഹമ്മദ് നബിയുടെ 1500-ാം ജന്മദിനത്തോടനുബന്ധിച്ച് 'ഫബിദാലിക ഫല്‍ യഫ്‌റഹൂ' എന്ന പ്രമേയത്തില്‍ ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന 'ശുഊര്‍' ദേശീയ മീലാദ് ക്യാമ്പയിന് തുടക്കമായി. ചെമ്മാട് താജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന പരിപാടി സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ദാറുല്‍ഹുദാ വി. സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. മുനീര്‍ ഹുദവി വിളയില്‍ മുഖ്യപ്രഭാഷണം നിർവഹിച്ചു. യു.എ.ഇ ഹാദിയ സംഘടിപ്പിക്കുന്ന ഇശ്ഖ് മജ്‌ലിസ് പോസ്റ്റർ പ്രകാശനവും തങ്ങളവർകൾ നിർവഹിച്ചു. യു. മുഹമ്മദ്‌ ശാഫി ഹാജി ചെമ്മാട്, സി. എച്ച് ത്വയ്യിബ് ഫൈസി, കെ.എം സൈദലവി ഹാജി, ഹംസ ഹാജി മൂന്നിയൂർ, അബ്ദുശ്ശക്കൂർ ഹുദവി ചെമ്മാട്, സി യൂസ...
error: Content is protected !!