നിരവധി കേസുകളിൽ പ്രതിയായ തിരൂരങ്ങാടി സ്വദേശിയെ അറസ്റ്റ് ചെയ്തു
തിരൂരങ്ങാടി : ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയായ തിരുരങ്ങാടി സ്വദേശി അബ്ദുൽ കരീം എന്ന തടത്തിൽ കരീമിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരൂരങ്ങാടി താഴെചിന സ്വദേശിയെ അടിച്ചു പരിക്കേൽപ്പിക്കുകയും നരഹത്യ ചെയ്യാൻ ശ്രമിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. താനൂർ സ്വദേശിയെ അടിച്ചു പരിക്കേൽപ്പിക്കുകയും നരഹത്യ ചെയ്യാൻ ശ്രമിക്കുകയും ചെയ്ത കേസിലും ആയുധവും MDMA യും കൈവശം വെച്ചത് അടക്കം നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. മാസങ്ങളായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. ഹൈക്കോടതി ജാമ്യ ഹർജി തള്ളുകയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുൻപാകെ ഹാജരാകണമെന്ന് നിർദ്ദേശിക്കുകയും ചെയ്തതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി ജെ.എഫ്.സി.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ തിരൂർ സബ്ബ് ജയിലിൽ റിമാൻഡ് ചെയ്തു.
...