Wednesday, October 15

Tag: തലക്കടത്തൂർ

31 വർഷത്തിന് ശേഷം പൂർവവിദ്യാർത്ഥി സംഗമത്തിൽ പരിചയം പുതുക്കിയ പൂർവ വിദ്യാർത്ഥി അധ്യാപികയുടെ 21 പവനും 27 ലക്ഷവും തട്ടിയെടുത്തു
Crime

31 വർഷത്തിന് ശേഷം പൂർവവിദ്യാർത്ഥി സംഗമത്തിൽ പരിചയം പുതുക്കിയ പൂർവ വിദ്യാർത്ഥി അധ്യാപികയുടെ 21 പവനും 27 ലക്ഷവും തട്ടിയെടുത്തു

പരപ്പനങ്ങാടി : 31 വർഷത്തിനുശേഷം നടന്ന പൂർവവിദ്യാർഥി സംഗമത്തിനെത്തി പരിചയം പുതുക്കിയയാൾ അധ്യാപികയുടെ 21 പവൻ സ്വർണ്ണവും 27.5 ലക്ഷം രൂപയും തട്ടി മുങ്ങി. ഒളിച്ചു താമസിക്കുകയായിരുന്ന ശിഷ്യനെയും ഭാര്യയെയും കർണാടക യിൽ നിന്ന് പൊക്കി പോലീസ്. ചെറിയമുണ്ടം തലക്കടത്തൂർ സ്വദേശി നീലിയത്ത് വേർക്കൽ ഫിറോസ് (51), ഭാര്യ റംലത്ത് എന്ന മാളു (45) എന്നിവരെയാണ് പരപ്പനങ്ങാടി പോലീസ് ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂരും സംഘവും പിടികൂടിയത്. 1988-90 കാലത്ത് തലക്കടത്തൂർ സ്കൂളിൽ തന്നെ പഠിപ്പിച്ച പരപ്പനങ്ങാടി നെടുവ സ്വദേശിയായ അധ്യാപികയെയാണ് തട്ടിപ്പി നിരയാക്കിയത്. പൂർവവിദ്യാർഥി സംഗമത്തിൽ പരിചയം പുതുക്കിയശേഷം ഇയാൾ അധ്യാപികയുടെ സ്നേഹം പിടിച്ചു പറ്റി. നിരന്തരം വീട്ടിൽ സന്ദർശനം നടത്തി സൗഹൃദം നിലനിർത്തി. പിന്നീട് ഭാര്യയുമൊത്ത് അധ്യാപികയുടെ വീട്ടിലെത്തി സ്വർണ വുമായി ബന്ധപ്പെട്ടുള്ള ബിസിനസ് തുടങ്ങുന്നതിനായി പണം ആവശ്യപ്പെട്ടു...
Accident

തലക്കടത്തൂരിൽ നിയന്ത്രണം വിട്ട കാറിനും മതിലിനും ഇടയിൽ കുടുങ്ങി ഗുരുതര പരിക്കേറ്റ ഏഴു വയസ്സുകാരൻ മരിച്ചു

തിരൂർ : നിയന്ത്രണം വിട്ട കാർ വിദ്യാർഥിയെ ഇടിച്ചതിനെ തുടർന്ന് മതിലിനും കാറിനും ഇടയിൽ അമർന്ന് ഗുരുതരമായി പരിക്ക് പറ്റിയ വിദ്യാർത്ഥി മരിച്ചു. തലക്കടത്തൂർ സ്വദേശി നെല്ലേരി സമീറിന്റെ മകൻ മുഹമ്മദ് റിക്സാൻ (7) ആണ് മരണപെട്ടത് .ഇന്നലെ രാവിലെ 9:45 ഓടെ ആണ് അപകടം. തലക്കടത്തൂർ ഓവുങ്ങൽ പാറാൾ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. റോഡരികിലൂടെ ഒറ്റക്ക് നടന്നു വരികയായിരുന്ന റിക്സാനെ നിയന്ത്രണം വിട്ട കാർ ഇടിക്കുകയായിരുന്നു. മതിലിൽ ഇടിച്ചു, കാറിനും മതിലിനും ഇടയിൽ പെട്ട് അമർന്ന കുട്ടിയെ നാട്ടുകാർ പുറത്തെടുത്ത് കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു .ഇന്ന് രാവിലെയാണ് മരണപ്പെട്ടത്....
Accident

വീടിന്റെ ഗെയ്റ്റ് ദേഹത്ത് വീണ് നാല് വയസ്സുകാരൻ മരിച്ചു

തിരൂർ : കളിക്കുന്നതിനിടെ വീടിന്റെ ഗെയ്റ്റ് ദേഹത്ത് വീണ് പരിക്കേറ്റ നാല് വയസ്സുകാരൻ മരിച്ചു. തിരൂർ തലക്കടത്തൂരിലാണ് നാടിനെ കണ്ണീരണിയിച്ച കുരുന്നിന്റെ മരണം. ഉപ്പൂട്ടുങ്ങൽ തെണ്ടത്ത് അഷ്റഫിന്റെയും സീനത്തിന്റേയും മകൻ മുഹമ്മദ് സയ്യാൻ ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമായിരുന്നു അപകടം. കൂട്ടുകാരോടൊപ്പം ഗെയിറ്റിൽ കയറി കളിക്കുകയായിരുന്നു സയ്യാൻ. ഇതിനിടെ ഗെയ്റ്റ് മറിഞ്ഞു സയ്യാൻ അതിനടിയിൽ പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. അരീക്കാട് എ.എം.യു.പി സ്കൂൾ പ്രീപ്രൈമറി വിദ്യാർത്ഥിയാണ് സയ്യാൻ. വിദേശത്തായിരുന്ന പിതാവ് അഷ്റഫ് അപകടത്തെ തുടർന്ന് നാട്ടിലെത്തിയിട്ടുണ്ട്. ഷിബിലി, ഫാത്തിമ റിസാന, ഷമ്മാസ്, ഷഹന ഷെറിൻ എന്നിവർ സഹോദരങ്ങളാണ്. ഖബറടക്കം തലക്കടത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും....
error: Content is protected !!