Tag: താനൂർ തൂവൽ തീരം

പരപ്പനങ്ങാടി കെട്ടുങ്ങലിൽ തോണി മറിഞ്ഞ് യുവാവ് മരിച്ചു
Accident

പരപ്പനങ്ങാടി കെട്ടുങ്ങലിൽ തോണി മറിഞ്ഞ് യുവാവ് മരിച്ചു

പരപ്പനങ്ങാടി : കെട്ടുങ്ങലിൽ മത്സ്യ ബന്ധനത്തിന് പോയ തോണി മറിഞ്ഞ് യുവാവ് മരിച്ചു. താനൂർ ഫക്കീർ പള്ളിക്ക് സമീപം കോട്ടിൽ റഷീദിന്റെ മകൻ റിസ്‌വാൻ (20) ആണ് മരിച്ചത്. താനൂരിൽ നിന്നും തോണിയിൽ മൽസ്യ ബന്ധനത്തിനായി പോയതായിരുന്നു. തോണി മറിഞ്ഞു ഇയാളെ കാണാതായി. മണിക്കൂറുകൾക്ക് ശേഷം ലഭിച്ചെങ്കിലും മരണപ്പെട്ടിരുന്നു. തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി...
Crime

താനൂർ ബോട്ടപകടം: സ്രാങ്ക് ദിനേശൻ റിമാൻഡിൽ, 3 പേർ കസ്റ്റഡിയിൽ

തിരൂരങ്ങാടി : താനൂരിലെ ബോട്ട് ദുരന്തത്തിന് കാരണക്കാരനായ സ്രാങ്ക് താനൂർ പരിയാപുരം ഒട്ടുമ്പുറം വാളപ്പുറത്ത് ദിനേശ (49) നെ കോടതി റിമാൻഡ് ചെയ്തു. ഇന്ന് രാത്രിയാണ് കോടതിയിൽ ഹാജരാക്കികിയത്. സംഭവുമായി ബന്ധപ്പെട്ട് 3 പേരെ കൂടി കസ്റ്റഡിയിൽ എടുത്തു. ബോട്ടിലെ സഹായികളായിരുന്ന ബിലാൽ, അപ്പു, അനിൽ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇന്ന് രാവിലെയാണ് താനൂരിൽ വെച്ച് ദിനേശൻ കസ്റ്റഡിയിലെടുത്തത് സംഘർഷം ഭയന്ന് താനൂർ ഡിവൈഎസ്പി ഓഫിസിൽ കൊണ്ട് വരാതെ തിരൂരങ്ങാടി പോലീസ് സ്റ്റേഷനിൽ കൊണ്ട് വന്ന ഇയാളെ രാവിലെ മുതൽ ചെയ്ത് വരികയാണ്. വൈകുന്നേരം 6 മണിയോടെ ഇവിടെ എത്തിയ മലപ്പുറം എസ്.പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്. രാത്രിയോടെ പരപ്പനങ്ങാടി കോടതിയിൽ ഇയാളെ ഹാജരാക്കും. വൈകുന്നേരത്തോടെ ഹാജരാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം ബോട്ടുടുമ നാസറിനെ ഹാജരാക്കിയപ്പോൾ ഉണ്ടായ പ്രതിഷേധ ങ്ങൾ ഇല്ലാതാരിക്കാനാണ് ...
Breaking news

പൂരപ്പുഴയിൽ വീണ്ടും ബോട്ടപകടം

പരപ്പനങ്ങാടി : കഴിഞ്ഞ ദിവസം ബോട്ടപകടമുണ്ടായ പൂരപ്പുഴയിൽ വീണ്ടും ബോട്ടപകടം. പൂരപ്പുഴയിൽ നിർത്തിയിട്ട ബോട്ട് മുങ്ങി. ബോട്ടിൽ ആരും ഉണ്ടായിരുന്നില്ല. നിർത്തിയിട്ട ബോട്ടായിരുന്നു. ഓളത്തിൽ മുങ്ങിയതാകുമെന്ന് നാട്ടുകാർ പറഞ്ഞു
Tourisam

താനൂർ ഒട്ടുമ്പുറം ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് മന്ത്രി മുഹമ്മദ് റിയാസ് നാടിനുസമർപ്പിച്ചു

താനൂർ : കോവിഡ് മഹാമാരി കാരണം ടൂറിസം വെന്റിലേറ്ററിലായ ഘട്ടത്തിലാണ് ഈ സർക്കാർ ടൂറിസം പ്രവർത്തനങ്ങളിൽ മുന്നോട്ടു വന്നതെന്നും പ്രതിസന്ധികളിൽ തളരാതെ ആസൂത്രിതമായ പദ്ധതികൾ ആവിഷ്‌കരിച്ച് മുന്നോട്ടുപോകുമെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ്. സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മുൻകൈയെടുത്ത് താനൂർ ഒട്ടുംപുറം തൂവൽതീരത്ത് തയ്യാറാക്കിയ ഫ്‌ലോട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ സ്‌പോർട്‌സ്, വഖഫ്, റെയിൽവേ വകുപ്പുമന്ത്രി വി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. തീരദേശ ഹൈവേ യാഥാർത്ഥ്യമാകുന്നതോടെ തീരദേശമേഖലയിൽ വലിയതോതിലുള്ള ടൂറിസം സാധ്യതകൾ കൈവരുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. സാഹസിക ടൂറിസത്തിന്റെ ഭാഗമായി കായിക വിനോദങ്ങൾ കൂടി ഒട്ടുംപുറം തൂവൽതീരത്ത് ഒരുക്കുമെന്നും മൂന്നു വർഷത്തിനകം ജില്ലയിലെ മികച്ച ടൂറിസം കേന്ദ്രമാക്കി ഒട്ടുംപുറത്തെ മാറ്റുമെന്ന...
error: Content is protected !!