Tag: തിരൂർ ബി പി അങ്ങാടി

തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആനയിടഞ്ഞു, നിരവധി പേർക്ക് പരിക്ക്
Breaking news

തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആനയിടഞ്ഞു, നിരവധി പേർക്ക് പരിക്ക്

തിരൂർ : ബിപി അങ്ങാടി യാഹൂം തങ്ങൾ നേർച്ചക്കിടെ ആനയിടഞ്ഞു. ഒരാളെ തുമ്പിക്കയ്യിൽ തൂക്കിയെറിഞ്ഞു. ആളുകൾ ഭയന്ന് ഓടുന്നതിനിടയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധിപേർക്ക് പരിക്കേറ്റു. പോത്തന്നൂരിൽ നിന്നുള്ള വരവ് ജാറത്തിന് മുമ്പിലെത്തിയപ്പോഴാണ് ആന ഇടഞ്ഞത്. 5 ആനകൾ അണി നിരന്നിരുന്നു. ഇതിൽ നടുവിൽ ഉണ്ടായിരുന്ന ആന പെട്ടെന്ന് ഇടഞ്ഞു മുമ്പിലേക്ക് കയറുകയായിരുന്നു. മുമ്പിൽ പെട്ട ഒരാളെ കാലിൽ തുമ്പിക്കൈ ചുറ്റി തൂക്കിയെറിഞ്ഞു. മുമ്പോട്ട് വീണ്ടും വന്നതോടെ ആളുകൾ ചിതറിയോടി. സ്ത്രീകളും കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ആയിരങ്ങൾ ഉണ്ടായിരുന്നു. പലർക്കും വീണു പരിക്കേറ്റു. പിന്നീട് പാപ്പാൻ ഇടപെട്ട് തളക്കുകയായിരുന്നു.. https://www.facebook.com/share/v/12KDNiDz4zL/...
Obituary

ഉമ്മയുടെ വീട്ടിൽ വിരുന്നുവന്ന ഒന്നാം ക്ലാസ് വിദ്യാർഥി കുളത്തിൽ മരിച്ച നിലയിൽ

തിരൂർ : അവധി ദിനത്തിൽ ഉമ്മയുടെ വീട്ടിൽ വിരുന്നു വന്ന ഒന്നാം ക്ലാസ് വിദ്യാർഥി വീടിനടുത്ത് പഞ്ചായത്ത് കുളത്തിൽ മുങ്ങിമരിച്ചു. പറവണ്ണഅരിക്കാഞ്ചിറ സ്വദേശി മേലേപുറത്ത്വളപ്പിൽ ഷിഹാബിന്റെയും തിരൂർ ബി പി അങ്ങാടി കോട്ടത്തറ സ്വദേശി ചേലൂർ പൂത്തിരി ഷാഹിദയുടെയും മകൻ എം.പി.മുഹമ്മദ്ഷെഹ്സിൻ (6) ആണ് മരിച്ചത്. താഴെപ്പാലംഫാത്തിമ മാതാ ഇംഗ്ലീഷ് മിഡിയം എൽ.പി. സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥി യാണ്. ബി.പി. അങ്ങാടി കോട്ടത്തറയിലെ തലക്കാട് പഞ്ചായത്ത് കുളത്തിലാണ് മുങ്ങി മരിച്ച നിലയിൽ കണ്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45 ന് ആണ് സംഭവം. അവധി ദിനത്തിൽ കോട്ടത്തറയിലെ ഉമ്മയുടെവീട്ടിൽ വിരുന്നെത്തിയതായിരുന്നു ഷെഹസിൻ. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വെള്ളിയാഴ്ച മൃതദേഹം കബടക്കും. മുഹമ്മദ് ഷാദിൽ,സഹോദരനാണ്. ഷെഹ്സിൻ്റെ നിര്യാണത്തിൽ അനുശോചിച്ച് വെള്ളിയാഴ്‌ച ഫാത്തിമ മാതാ എൽ.പി സ്കൂളിന് അവധിയായിരിക്കും....
error: Content is protected !!