Friday, October 24

Tag: തൃശ്ശൂർ

കാലിക്കറ്റ് കായികപുരസ്‌കാരങ്ങള്‍ സമ്മാനിച്ചു
university

കാലിക്കറ്റ് കായികപുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

തേഞ്ഞിപ്പലം : മികച്ച കായിക പ്രകടനത്തിനുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ 2024 - 25 വര്‍ഷത്തെ കായികപുരസ്‌കാരങ്ങളില്‍ മൂന്നിലും ഒന്നാമതായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്. ഓവറോള്‍ വിഭാഗത്തില്‍ 2981 പോയിന്റും വനിതാ - പുരുഷ വിഭാഗങ്ങളില്‍ യഥാക്രമം 1157, 1724 പോയിന്റുകളും കരസ്ഥമാക്കിയാണ് ക്രൈസ്റ്റ് മേധാവിത്വം. വിജയികള്‍ക്ക് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ്, കൊടകര സഹൃദയ കോളേജ് എന്നിവയ്ക്കാണ് ഓവറോള്‍ വിഭാഗത്തില്‍ രണ്ട്, മൂന്ന് സ്ഥാനങ്ങള്‍. വനിതാവിഭാഗത്തില്‍ തൃശ്ശൂര്‍ വിമലാ കോളേജ് രണ്ടാം സ്ഥാനവും പാലക്കാട് മേഴ്‌സി കോളേജ് മൂന്നാം സ്ഥാനവും നേടി. പുരുഷവിഭാഗത്തില്‍ തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിനാണ് രണ്ടാം സ്ഥാനം. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് മൂന്നാം സ്ഥാനം നേടി. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയ കോളേജുകള്‍ക്ക് ഒരുലക്ഷം, എഴുപത്തയ്...
Accident

ബൈക്കിൽ വിനോദ യാത്ര പോയ യുവാവ് അപകടത്തിൽ മരിച്ചു

ചങ്ങരംകുളം : വാൽപാറയിലേക്ക് ബൈക്കിൽ വിനോദയാത്ര പോയ യുവാവ് തൃശൂരിൽ അപകടത്തിൽ മരിച്ചു. കോക്കൂർ കൈതവളപ്പിൽ അബ്ദുൽ അസീസിന്റെയും ഫാത്തിമയുടെയും മകൻ മുഹമ്മദ് ബിലാൽ (20) ആണ് മരിച്ചത്. ഇന്നലെ രാവിലെ മൂന്നു ബൈക്കുകളിലായി 6 പേരാണു യാത്ര തിരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് റോഡിൽ വച്ചു ബിലാലിന്റെ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ഗുരുതരമായി പരുക്കേറ്റ ബിലാലിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ടു മരിച്ചു. വോളിബോൾ താരമായ ബിലാൽ ചങ്ങരംകുളം കിരൺ സ്റ്റുഡിയോ ജീവനക്കാരനാണ്. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം പാവിട്ടപ്പുറം കോക്കൂർ ജുമാ മസ്ജിദിൽ കബറടക്കും. സഹോദരങ്ങൾ: ഷാലിമ, ഷാലിഖ്....
Crime

16 കാരനെ മദ്യം നൽകി പീഡിപ്പിച്ച ട്യൂഷൻ ടീച്ചറെ അറസ്റ്റ് ചെയ്തു

തൃശ്ശൂരില്‍ പതിനാറുകാരനായ വിദ്യാർഥിയെ മദ്യംനൽകി ലൈംഗികമായി പീഡിപ്പിച്ച ട്യൂഷൻ ടീച്ചറെ അറസ്റ്റ് ചെയ്തു.  തൃശൂർ മണ്ണുത്തിയിലാണ് സംഭവം. വിദ്യാർഥി മാനസികപ്രശ്നങ്ങൾ കാണിച്ചപ്പോൾ വീട്ടുകാര്‍ കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയിരുന്നു. കൗൺസിലറോടാണ് വിദ്യാർഥി കാര്യങ്ങൾ തുറന്ന് പറഞ്ഞത്. തുടര്‍ന്ന് ശിശുക്ഷേമ സമിതിയെ വിവരമറിയിച്ചു.  ശിശുക്ഷേമ സമിതിയുടെ നിർദ്ദേശപ്രകാരം മണ്ണുത്തി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയാണ് അധ്യാപികയെ കസ്റ്റഡിയില്‍ എടുത്തത്.  അധ്യാപകിയെ ചോദ്യം ചെയ്തപ്പോള്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് മനസിലാക്കിയ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ മുപ്പത്തിയേഴുകാരിയായ അധ്യാപികയെ  റിമാൻഡ് ചെയ്തു. പോക്സോ നിയമപ്രകാരമാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. കൊവിഡ് കാലത്താണ് ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന അധ്യാപിക വീട്ടില്‍‌ ട്യൂഷന്‍ എടുത്ത് തുടങ്ങിയ...
error: Content is protected !!