നറുക്കെടുപ്പിൽ ഭാഗ്യം തുണച്ചു, 8 പേർ ഭൂമിയുടെ അവകാശികളായി
തിരൂരങ്ങാടി : തിരൂരങ്ങാടി താലൂക്ക് ഓഫീസിൽ ചേർന്ന ലാൻ്റ് അസൈൻമെൻ്റ് കമ്മിറ്റി യോഗത്തിൽ അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ടവരിൽ നിന്നും എട്ട് കുടുംബങ്ങൾ നറുക്കെടുപ്പിലൂടെ ഭൂമിയുടെ അവകാശികളായി. പരപ്പനങ്ങാടി നഗരസഭയിലെ നെടുവ വില്ലേജിൽ മൂന്ന് പേർക്കും, പെരുവള്ളൂർ വില്ലേജിൽ അഞ്ച് പേർക്കുമാണ് നറുക്കെടുപ്പിലൂടെ ഭൂമി ലഭ്യമായത്. തിരൂർ സബ്ബ് കലക്ടർ ദിലീപ്.കെ. കൈനിക്കര ഐഎഎസ്, നറുക്കെടുപ്പ് ഉൽഘാടനം ചെയ്തു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി. സാജിത , തഹസിൽദാർ പി.ഒ. സാദിഖ്, ഭൂ പതിവ് കമ്മറ്റി അംഗങ്ങളായ എ.പി. കെ. തങ്ങൾ,ഗിരീഷ് തോട്ടത്തിൽ, കെ.പി. ബാലകൃഷ്ണൻ, കേശവൻ മംഗലശ്ശേരി, ബാബു പള്ളിക്കര,...